CovidLatest NewsNews

വാക്​സിനെടുത്ത ഇന്ത്യക്കാരില്‍ 80 ശതമാനത്തിലധികം പേരിലും കണ്ടുവരുന്നത്​ ഡെല്‍റ്റ വകഭേദം

ന്യൂഡല്‍ഹി: ഒന്നോ രണ്ടോ ഡോസ്​ വാക്​സിന്‍ സ്വീകരിച്ച ശേഷം കോവിഡ്​ ബാധിതരായവരില്‍ കൂടുതല്‍ പേരെയും ബാധിച്ചത്​ ഡെല്‍റ്റ വകഭേദമാണെന്ന്​ ഐ.​സി.എം.ആര്‍ പഠനം. വാക്​സിനേഷന്​ ശേഷം കോവിഡ്​ ബാധിതരെ വെച്ച്‌​ നടത്തുന്ന അത്തരത്തിലുള്ള ആദ്യ പഠനമാണി​ത്​. ഇന്ത്യയില്‍ വാക്​സിനേഷന്​ ശേഷം കോവിഡ്​ ബാധിതരായവരില്‍ ഏറ്റവും കൂടുതല്‍ കണ്ടു​വരുന്നത്​ ഡെല്‍റ്റ വകഭേദമാണെന്ന്​ പഠനം കാണിക്കുന്നു.

കുത്തിവെപ്പ്​ എടുത്തവരില്‍ മരണനിരക്ക്​ വളരെ കുറവാണെന്നും പഠനം കണ്ടെത്തി. 677 ആളുകളെ ഉള്‍പെടുത്തിയാണ്​ പഠന റിപ്പോര്‍ട്ട്​ തയാറാക്കിയത്​. ഇതില്‍ 71 പേരാണ്​ കോവാക്​സിന്‍ സ്വീകരിച്ചത്​. 604 ആളുകള്‍ കോവിഷീല്‍ഡ്​ ആണ്​ സ്വീകരിച്ചത്​. രണ്ടുപേര്‍ ചൈനയുടെ സിനോഫാം വാക്​സിനെടുത്തവരാണ്​.

വാക്​സിനേഷന്​ വിധേയരായ ആളുകളില്‍ മൂന്ന്​ പേരാണ്​ മരണത്തിന്​ കീഴടങ്ങിയത്​. ബ്രേക്ക്​ത്രൂ രോഗബാധയുണ്ടായ 86.09 ശതമാനം ആളുകളെയും ഡെല്‍റ്റ വകഭേദമാണ്​ ബാധിച്ചത്​. ഇതില്‍ 9.8 ശതമാനം പേരെ മാത്രമാണ്​ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്​. മരണനിരക്ക്​ 0.4 ശതമാനം മാത്രമാണ്​. വാക്​സിനേഷന്‍ ആശുപത്രിവാസവും മരണനിരക്കും ഗണ്യമായി കുറക്കുന്നതായാണ്​ പഠനം സൂചിപ്പിക്കുന്നത്​.

പഠനവിധേയമാക്കിയവരില്‍ 482 കേസുകളില്‍ (71 ശതമാനം) ​േരാഗലക്ഷണങ്ങള്‍ കാണിച്ചിരുന്നു. 29 ശതമാനം ആളുകള്‍ക്ക്​ മാത്രമാണ്​ രോഗലക്ഷണം ഇല്ലാതിരുന്നത്​. പനിയാണ്​ (69 ശതമാനം) ഏറ്റവും കൂടുതലായി കണ്ടുവന്ന രോഗലക്ഷണം. തലവേദന, ഓക്കാനം (56%), ചുമ (45%), തൊണ്ടവേദന (37%), മണവും രുചിയും നഷ്​ടപ്പെടുക (22%), വയറിളക്കം (6%), ശ്വസനത്തില്‍ ബുദ്ധിമുട്ട്​ (6%) എന്നീ ക്രമത്തില്‍ മറ്റ്​ ലക്ഷണങ്ങളും കണ്ടുവരുന്നു. വാകസിനെടുത്തവരില്‍ ഡെല്‍റ്റ വകഭേദത്തോടൊപ്പം കാപ്പ വകഭേദവും കണ്ടുവരുന്നുണ്ട്​.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button