Kerala NewsLatest News
ലതികയ്ക്ക് സീറ്റ് നല്‍കണമായിരുന്നു, താന്‍ കരഞ്ഞത് പ്രവര്‍ത്തകരുടെ വികാരം കണ്ട്; ബിന്ദു കൃഷ്ണ

കൊല്ലം: ലതിക സുഭാഷിന് ഇത്തവണ കോണ്‍ഗ്രസ് പാര്‍ട്ടി സീറ്റു നല്‍കണമായിരുന്നുവെന്ന് ബിന്ദു കൃഷ്ണ. മഹിള കോണ്‍ഗ്രസ് അധ്യക്ഷ എന്ന നിലയില്‍ അവര്‍ക്ക് സീറ്റു നല്‍കേണ്ടത് കീഴ്വഴക്കമായിരുന്നുവെന്നും ബിന്ദു ഒരു സ്വകാര്യ ചാനലിനോട് പറഞ്ഞു.
ഇക്കാര്യത്തില്‍ സീറ്റ് നിര്‍ണയത്തില്‍ വന്ന ബുദ്ധിമുട്ടാണെന്നാണ് മനസിലാകുന്നതെന്നും ബിന്ദു വ്യക്തമാക്കി. കൊല്ലത്തെ തന്റെ ജയം ഉറപ്പാണ്. സീറ്റു കിട്ടാത്തതു കൊണ്ടല്ല കരഞ്ഞത്. പ്രവര്‍ത്തകരുടെ വികാരം കണ്ടാണ് കണ്ണ് നിറഞ്ഞതെന്നും ബിന്ദു പറഞ്ഞു.