DeathEditor's ChoiceKerala NewsLatest NewsNationalNews
കലാമണ്ഡലം കേശവ പൊതുവാൾ (89) അന്തരിച്ചു.

കൊച്ചി/ കഥകളിച്ചെണ്ടയുടെ ആചാര്യൻ കലാമണ്ഡലം കേശവ പൊതുവാൾ (89) അന്തരിച്ചു. കോവിഡ് സംബന്ധമായി കളമശേരി മെഡി.കോളജിൽ ചികിത്സയിലായിരുന്നു. എന്നാൽ കഴിഞ്ഞ ദിവസം പരിശോധനാ ഫലം നെഗറ്റീവ് ആയിരുന്നു. സംസ്കാരം ഇന്നു നടക്കും.
തായമ്പകയിൽ തുടങ്ങി പിന്നീട് കഥകളിച്ചെണ്ടയിൽ എത്തിയ കേശവ പൊതുവാൾ പൂർണത്രയീശ ക്ഷേത്രത്തിൽ വൃശ്ചികോത്സവത്തിനു മുടക്കമില്ലാതെ അര നൂറ്റാണ്ടിലേറെ തുടർച്ചയായി താളമിട്ടതു ചരിത്രമാണ്. ജർമനിയിലും റഷ്യയിലും ഇന്ത്യയിലെ ഒട്ടുമിക്ക നഗരങ്ങളിലും കഥകളിക്കു ചെണ്ട അവതരിപ്പിച്ചിട്ടുണ്ട്. ഭാര്യ: കെ.പി.രാധാ പൊതുവാൾസ്യാർ, മക്കൾ: ചിത്രലേഖ, പരേതനായ കലാമണ്ഡലം ശശികുമാർ, മരുമകൻ: കെ.എം.രാജൻ,നേവൽ ബേസ് ഉദ്യോഗസ്ഥൻ.