വാക്‌സിന് ക്ഷാമം; കേരളത്തില്‍ ഇന്ന് വാക്‌സിനേഷന്‍ മുടങ്ങും.
തിരുവനന്തപുരം: കേരളത്തില്‍ വീണ്ടും കോവിഡ് വാക്‌സിനേഷന്‍ മുടങ്ങും. വാക്‌സിനില്ലാത്തതിനാല്‍ 5 ജില്ലകളിലാണ് ഇന്ന് വാക്‌സിനേഷന്‍ മുടങ്ങുക. കോട്ടയം,വയനാട്,തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ജില്ലകളില്‍ ഇന്ന് പൂര്‍ണമായും വാക്‌സിനേഷന്‍ മുടങ്ങും.
അതേസമയം വാക്‌സിന്‍ ക്ഷാമത്താല്‍ മറ്റു ജില്ലകളിലും ഇന്നു മാത്രമേ വാക്‌സിനേഷന്‍ നടത്തൂ. സംസ്ഥാനത്ത് 1,56,63,417 പേര്‍ ആദ്യ ഡോസ് വാക്‌സിന്‍ സ്വീകരിച്ചിട്ടുണ്ടെന്നാണ് കണക്ക്. എന്നാല്‍ ആഗസ്റ്റ് 15 നുള്ളില്‍ തന്നെ ആദ്യ ഡോസ് വാക്സിന്‍ എല്ലാവരിലും എത്തിക്കണമെന്നാണ് സര്‍ക്കാര്‍ തീരുമാനം.
പക്ഷേ 9 ലക്ഷത്തോളം ആള്‍ക്കാര്‍ ഇനി ആദ്യ ഡോസ് വാക്സിനെടുക്കാനുണ്ട്. അതേസമയം 64,24,876 പേര്‍ക്ക് രണ്ടാം ഡോസും വാക്‌സിന് കിട്ടിയതായും റിപ്പോര്‍ട്ടുണ്ട്. എന്നാല്‍ കഴിഞ്ഞ ദിവസം സംസ്ഥാനത്ത് 13,049 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. സംസ്ഥാനത്ത് കോവിഡ് പ്രതിരോധത്തിനായി എല്ലാവരിലും വാക്‌സിനേഷന്‍ എത്തിക്കുക എന്ന ഒറ്റ ലക്ഷ്യമെ കേരള സര്‍ക്കാരിനുള്ളു. അതേസമയം നാളെ കേരളത്തില്‍ വാക്‌സിന്‍ എത്തുമെന്നാണ് ലഭ്യമാകുന്ന വിവരം.