വാകസിന്‍ എടുത്തവര്‍ക്ക് മാത്രം പ്രവേശനം: യുഎഇ മാനദണ്ഡം പിന്‍വലിച്ചതായി കേന്ദ്ര വിദേശകാര്യമന്ത്രി
ദില്ലി: വാക്‌സിനേഷന്‍ പൂര്‍ത്തിയാക്കിയവര്‍ക്ക് മാത്രം രാജ്യത്തേക്ക് പ്രവേശനം എന്ന മാനദണ്ഡം പിന്‍വലിച്ചതായി യുഎഇ. കേന്ദ്ര വിദേശകാര്യ മന്ത്രി എസ് ജയശങ്കറാണ് ഇക്കാര്യം ലോക്‌സഭയില്‍ വ്യക്തമാക്കിയത്. മെഡിക്കല്‍ രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍, അദ്ധ്യാപകര്‍, സര്‍ക്കാരുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവര്‍, വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പടെയുളള പ്രവാസികള്‍ക്ക് യുഎഇ മാനദണ്ഡം പിന്‍വലിച്ചത് ആശ്വാസമാണെന്ന് എംപിമാര്‍ വ്യക്തമാക്കി.
പ്രവാസികളെ ഏറെ ബാധിക്കുന്ന വിഷയം കേരളത്തില്‍ നിന്നുള്ള എംപിമാരായ എന്‍ കെ പ്രേമചന്ദ്രന്‍, ആന്റോ ആന്റണി എന്നിവരാണ് സഭയില്‍ ഉന്നയിച്ചത്.
അതേ സമയം കേരളത്തിലെ വാക്‌സീന്‍ പ്രതിസന്ധി യുഡിഎഫ് എംപിമാര്‍ പാര്‍ലമെന്റില്‍ ഉന്നയിച്ചു. പാര്‍ലമെന്റിലെ ഗാന്ധി പ്രതിമയ്ക്കു മുന്നില്‍ എംപിമാര്‍ പ്രതിഷേധം നടത്തി. കേന്ദ്രസര്‍ക്കാരിന്റെയും കേരള സര്‍ക്കാരിന്റെയും മികവില്ലായ്മയാണ്് വാക്‌സീന്‍ പ്രതിസന്ധിക്കു കാരണമെന്നും എംപിമാര്‍ വിമര്‍ശിച്ചു.