Latest News

വാക്‌സിനേഷന്‍ സെന്ററിലെ ഗ്രില്ലിനിടയിലൂടെ വാക്‌സിന്‍ സ്വീകരിച്ച് മധ്യവയസ്‌കന്‍

കോവിഡ് മഹാമാരിയെ പ്രതിരോധിക്കാന്‍ വാക്‌സിനേഷന്‍ തുടരുമ്പോള്‍ അത് ലഭിക്കാനായി പലയിടത്തും നീണ്ട ക്യൂവാണ് അനുഭവപ്പെടുന്നത്. എന്നാല്‍ ക്യൂവില്‍ പോലും നില്‍ക്കാതെ വാക്‌സിന്‍ സ്വീകരിക്കുന്നയാളുടെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ ഇപ്പോള്‍ വൈറലാവുകയാണ്.

വാക്‌സിനേഷന്‍ സെന്ററിലെ ഗ്രില്ലിനിടയിലൂടെയാണ് ഇയാള്‍ വാക്‌സിന്‍ സ്വീകരിക്കുന്നത്. അരുണ്‍ ത്യാഗി എന്നയാളാണ് ഈ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചത്.

പതിനഞ്ച് സെക്കന്റ് ദൈര്‍ഘ്യമുള്ളതാണ് ഈ വീഡിയോ. രണ്ട് മതിലുകള്‍ക്കിടയിലൂടെ കയറി നിന്നാണ് ഇയാള്‍ വീഡിയോ എടുത്തത്. വാക്‌സിനേഷന്‍ സെന്ററിന്റെ ഗ്രില്ലിനിടയിലൂടെ നഴ്‌സ് വാക്‌സിന്‍ നല്‍കുന്നത് ഈ വീഡിയോയില്‍ കാണാം.

എന്നാല്‍ അതേസമയം തന്നെ വാക്‌സിന്‍ സ്വീകരിക്കാന്‍ എത്തിയ ആളുകളുടെ നീണ്ട നിരയും വാക്‌സിനേഷന്‍ സെന്ററിന് മുന്നിലുണ്ട്. വീഡിയോ അപ് ലോഡ് ചെയ്ത് നിമിഷങ്ങള്‍ക്കകം നിരവധി പേരാണ് ഷെയര്‍ ചെയ്തത്. നിരവധി പേര്‍് കമന്റുകളുമായും രംഗത്തെത്തിയിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button