സ്വാതന്ത്ര്യദിനത്തില്‍ കൂടുതല്‍ സുരക്ഷ ഒരുക്കുന്നു; കണ്ടെയ്നര്‍ സുരക്ഷാ കോട്ട ഒരുക്കി
ന്യൂഡല്‍ഹി: തലസ്ഥാനത്ത് സ്വാതന്ത്ര്യദിനത്തിന് കൂടുതല്‍ സുരക്ഷ ഏര്‍പ്പെടുത്തി പോലീസ്. സ്വാതന്ത്ര്യ ദിനാഘോഷത്തിനു മുന്നോടിയായി ചെങ്കോട്ടയ്ക്കു മുന്നില്‍ കണ്ടെയ്നറുകള്‍ കൊണ്ട് സുരക്ഷാ കോട്ട ഒരുക്കിയാണ് ഡല്‍ഹി പോലീസ് സുരക്ഷ ഏര്‍പ്പെടുത്തിയിരിക്കുന്നത്.
ഈ വര്‍ഷത്തെ റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് ചെങ്കോട്ടയിലേക്ക് കര്‍ഷകര്‍ നടത്തിയ ട്രാക്ടര്‍ റാലി പോലീസുമായുള്ള ഏറ്റുമുട്ടലിലേക്കും വലിയ സംഘര്‍ഷത്തിലേക്കും നയിച്ചിരുന്ന സംഭവത്തെ തുടര്‍ന്നാണ്് സ്മാരകത്തിനു മുന്നില്‍ സുരക്ഷ ഉറപ്പാക്കിയത്.
എല്ലാ വര്‍ഷവും പ്രധാനമന്ത്രി ചെങ്കോട്ടയില്‍ വെച്ചാണ് രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുന്നത്. ചരക്കുകള്‍ കൊണ്ടുപോകുന്ന കണ്ടെയ്നറുകള്‍ ഒന്നിനു മുകളില്‍ ഒന്നായി ഉയരത്തില്‍ അടുക്കി വലിയ മതില്‍ പോലെ് ചെങ്കോട്ടയ്ക്കു മുന്നില്‍ ഒരുക്കിയിരിക്കുകയാണ്്. ഈ കണ്ടെയ്നറുകള്‍ പെയിന്റടിച്ച് അലങ്കരിച്ച് ആഘോഷത്തിന്റെ ഭാഗമാക്കി മാറ്റാണ്് തീരുമാനം.