റെക്കോഡ് വാക്‌സിനേഷന്‍ നടത്തി കേരളം
തിരുവനന്തപുരം:കേരളത്തില്‍ ആദ്യമായി ഏറ്റവും അധികം ആളുകള്‍ കോവിഡ് വാക്‌സിനേഷന്‍ സ്വീകരിച്ച ദിവസമായിരുന്നു വെള്ളിയാഴ്ച.
4,96,619 പേരാണ് ഇന്നലെ മാത്രം വാക്‌സിനേഷന്‍ സ്വീകരിച്ചത്. 1,753 വാക്‌സിന്‍ കേന്ദ്രങ്ങളാണ് കേരളത്തില്‍ കഴിഞ്ഞ ദിവസം പ്രവര്‍ത്തിച്ചത്. ഇതില്‍ 1,498 കേന്ദ്രങ്ങള്‍ സര്‍ക്കാരിന്റെ കേന്ദ്രങ്ങളായിരുന്നു. അതേസമയം 255 സ്വകാര്യ കേന്ദ്രങ്ങളുമായിരുന്നു.
തിരുവനന്തപുരം ജില്ലയിലാണ് ഇന്നലെ ഏറ്റവും കൂടുതല്‍ വാക്‌സിനേഷന്‍ നടന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. കുറച്ചു ദിവസം മുന്‍പ് വാക്‌സിന്‍ ലഭ്യതയില്ലാത്തതിനാല്‍ തന്നെ ജില്ലകളിലെല്ലാം വാക്‌സിനേഷന്‍ നിര്‍ത്തിവച്ചിരുന്നു. തുടര്‍ന്ന് കേന്ദ്രത്തില്‍ നിന്നും വാക്‌സിനേഷന്‍ സംസ്ഥാനത്ത് എത്തിച്ചതിനു ശേഷം വീണ്ടും വാക്‌സിനേഷന്‍ തുടരുകയായിരുന്നു.
ഇതുവരെയുള്ള റിപ്പോര്‍ട്ടനുസിരച്ച് 1,37,96,668 പേര്‍ക്ക് ഒന്നാം ഡോസും 59,65,991 പേര്‍ക്ക് രണ്ടാം ഡോസും ഉള്‍പ്പെടെ ആകെ 1,97,62,659 പേരാണ് വാക്‌സിന്‍ സ്വീകരിച്ചിരിക്കുന്നത്.