Latest News

എടിഎമ്മില്‍ ശബ്ദം കേട്ട് പൊലീസ് നോക്കി, കാഴ്ച കണ്ട് ഞെട്ടി പോലീസ്

ചെന്നൈ: നാമക്കലില്‍ എടിഎം മെഷീന്‍ പൊളിച്ച് അകത്തു കയറി ഒളിച്ച ബിഹാര്‍ സ്വദേശി അറസ്റ്റില്‍. നാമക്കല്‍ പറളിയിലെ കോഴിത്തീറ്റ നിര്‍മാണ കമ്പനിയിലെ ജീവനക്കാരനായ ബിഹാര്‍ സ്വദേശിയെയാണ് അറസ്റ്റ് ചെയ്തത്. മോഷണ ശ്രമത്തിനിടെ പൊലീസ് വരുന്നത് കണ്ടാണ് ഇയാള്‍ മഷീനുള്ളില്‍ ഒളിച്ചത്. മെഷിനുള്ളില്‍ ചുരുണ്ടുകൂടിയിരുന്ന ഇയാളെ ഏറെ നേരത്തെ ശ്രമത്തിനൊടുവിലാണ് പുറത്തെത്തിച്ചത്.

നാമക്കല്‍ അനിയാപുരത്ത്് പതിവ് രാത്രികാല പരിശോധനയിലായിരുന്നു മോഹനൂര്‍ പൊലീസ്. റോഡരികിലെ ഇന്ത്യ നമ്പര്‍ വണ്‍ കമ്പനിയുടെ എടിഎമ്മില്‍ നിന്ന് ശബ്ദം കേട്ടതിനെ തുടര്‍ന്ന് അകത്തു കയറിയപ്പോള്‍ പ്രത്യേകിച്ച് ഒന്നും കാണാന്‍ സാധിച്ചില്ല. എന്നാല്‍ എടിഎം മെഷീന് മുകളിലായി സ്ഥാപിച്ച ഷീറ്റ് മാറിക്കിടക്കുന്നത് ശ്രദ്ധയില്‍പ്പെട്ടു. ലൈറ്റടിച്ച് അകത്തേക്ക് കയറിയ പൊലീസ് കണ്ട കാഴ്ച മെഷീനകത്ത് ഒരു യുവാവ് പതുങ്ങിയിരിക്കുന്നതാണ്.

ഇയാളെ പിടികൂടി ചോദ്യം ചെയ്തപ്പോഴാണ് മോഷണ ശ്രമം പുറത്തറിഞ്ഞത്്. എടിഎമ്മിന്റെ മുന്‍ഭാഗം തുറക്കുകയെന്നതു വളരെ ബുദ്ധിമുട്ടേറിയ ജോലിയാണ്.
കൃത്യസമയത്ത് പൊലീസ് സ്ഥലത്തെത്തിയതിനാല്‍ പണം നഷ്ടമായില്ല.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button