10 ദിവസം ചെലവിട്ടാല്‍ വാക്‌സിന്‍ സൗജന്യം; വാക്‌സിന്‍ ടൂറിസവുമായി അര്‍മേനിയ
വാക്‌സിന്‍ ടൂറിസം പ്രോത്സാഹനവുമായി അര്‍മേനിയ. വാക്‌സിനെടുക്കാനായി രാജ്യത്ത് എത്തുന്ന വിദേശികളുടെ എണ്ണത്തിലുണ്ടായ വര്‍ധനവാണ്് അര്‍മേനിയയുടെ പ്രോത്സാഹനം. വാക്‌സിന്‍ ടൂറിസത്തിനായ പ്രത്യേക പദ്ധതികള്‍ ഒന്നുമുണ്ടായിരുന്നില്ലെന്നും അത് സംഭവിച്ചു പോയതാണെന്നുമാണ് അര്‍മേനിയയുടെ ടൂറിസം കമ്മിറ്റി ഡെപ്യൂട്ടി ഹെഡ് അല്‍ഫ്രെഡ് കൊച്ചറിയാന്‍ വ്യക്തമാക്കുന്നത്.
വിദേശത്ത് നിന്നുള്ള സഞ്ചാരികള്‍ക്ക് തുടക്കത്തില്‍ തന്നെ സൗജന്യമായി അര്‍മേനിയ വാക്‌സിന്‍ നല്‍കിയിരുന്നു. മെയ് മാസത്തില്‍ 5000 പേരാണ് അര്‍മേനിയയില്‍ എത്തി വാക്‌സിനെടുത്തത്. 8500 ഇറാനിയന്‍ പൗരന്മാര്‍ ജൂണ്‍ മാസത്തില്‍ മാത്രം അര്‍മേനിയയില്‍ എത്തി വാക്‌സിന്‍ സ്വീകരിച്ചെന്നാണ് വിനോദ സഞ്ചാര വകുപ്പിന്റെ കണക്കുകള്‍ ചൂണ്ടിക്കാണിക്കുന്നത്്.
വാക്‌സിന്‍ ഫ്രീ ഷോട്ടുകള്‍ എടുക്കാനായി ഇന്ത്യയില്‍ നിന്നും ആളുകള്‍് എത്തുന്നുണ്ടെന്നാണ് അര്‍മേനിയയിലെ കണക്കുകള്‍ വിശദമാക്കുന്നത്. അസ്ട്രസെനക്കയുടെ വാക്‌സിന്‍, റഷ്യയുടെ സ്പുട്‌നിക്, ചൈനയുടെ കൊറോണവാക്, എന്നിവയാണ് നിലവില്‍ അര്‍മേനിയയില്‍ കൊവിഡ് പ്രതിരോധത്തിനായി നല്‍കുന്നത്. വാക്‌സിന് വേണ്ടിയുള്ള ഡിമാന്‍ഡ് കൂടിയത് ട്രാവല്‍ ഏജന്‍സികള്‍ക്കും പ്രോത്സാഹനം നല്‍കുന്നതായി അധികൃതര്‍ വ്യക്തമാക്കുന്നു.
അര്‍മേനിയുടെ തലസ്ഥനമായ യെരെവാനിലെ മൊബൈല്‍ വാക്‌സിനേഷന്‍ യൂണിറ്റില്‍ നിന്ന് വാക്‌സിന്‍ സ്വീകരിക്കാനായി ദിവസങ്ങളോളമാണ് ഇറാനിയന്‍ വിനോദ സഞ്ചാരികള്‍ കാത്തുനില്‍ക്കുന്നത്. വാക്‌സിന്‍ ലഭ്യമാകണമെങ്കില്‍ ഇനി മുതല്‍ പത്ത് ദിവസം രാജ്യത്ത് ചെലവിട്ടാല്‍ മാത്രമേ വിനോദസഞ്ചാരികള്‍ക്ക് വാക്‌സിന്‍ നല്‍കൂ എന്നാണ് അര്‍മേനിയ പറഞ്ഞത്്.