മഹാമാരിയെ തളക്കാൻ രാജ്യത്ത് വാക്‌സീന്‍ വിതരണം ജനുവരി 16 മുതല്‍ തുടങ്ങും.

ന്യൂഡല്‍ഹി/മഹാമാരിയെ തളക്കാൻ രാജ്യത്ത് കോവിഡ് വാക്‌സീന്‍ വിതരണം ജനുവരി 16 മുതല്‍ തുടങ്ങും. കേരളത്തിലും 16നു തന്നെ വാക്സീൻ വിതരണം ആരംഭിക്കുന്നതാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതല യോഗം ആണ് ഇക്കാര്യം തീരുമാനിച്ചത്. ആദ്യഘട്ടമായി മൂന്ന് കോടി ആരോഗ്യപ്രവര്‍ത്തകര്‍ക്കാകും വാക്‌സീന്‍ വിതരണം ചെയ്യുക. പിന്നാലെ 50 വയസിനു മുകളിലുള്ളവരെയും മറ്റു രോഗങ്ങൾ ഉള്ളവരെയും വാക്‌സീന്‍ വിതരണത്തിന് പരിഗണിക്കുന്നതാണ്. സെറം ഇന്‍സ്റ്റിറ്റ്യൂട്ട് നിര്‍മിക്കുന്ന കോവിഷീല്‍ഡ്, ഭാരത് ബയോടെക്കിന്റെ കോവാക്‌സിന്‍ എന്നീ വാക്സിനുകള്‍ക്കാണ് രാജ്യത്ത് അടിയന്തര ഉപയോഗത്തിന് അനുമതി നല്‍കിയിട്ടുള്ളത്. വാക്സിനേഷന്‍ നടപ്പാക്കുന്നതിന് മുന്നോടിയായി രാജ്യവ്യാപകമായി ഡ്രൈ റണ്ണുകള്‍ പൂർത്തിയാക്കിയിരിക്കുകയാണ്.
കേരളത്തിൽ 133 വാക്സീൻ വിതരണ കേന്ദ്രങ്ങളാണ് ഇതിനായി ഒരുക്കിയിട്ടുള്ളത്. എറണാകുളം 12, തിരുവനന്തപുരം, കോഴിക്കോട് 11 വീതം, മറ്റുജില്ലകള്‍ 9 വീതം എന്നിങ്ങനെ വാക്സീൻ വിതരണ കേന്ദ്രങ്ങൾ സജ്ജമാണ്. ആദ്യ ദിവസം 13,300 പേര്‍ക്ക് കേരളത്തിൽ വാക്സീന്‍ നല്‍കും. ഓരോ കേന്ദ്രത്തിലും നൂറുപേര്‍ക്ക് വീതമായിരിക്കും വാക്സീൻ നൽകുക. ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് ആദ്യം വാക്‌സിന്‍ നല്‍കാൻ തീരുമാനിച്ചിട്ടുള്ളത്. സംസ്ഥാനത്ത് മൂന്നരലക്ഷത്തിലധികം ആരോഗ്യപ്രവര്‍ത്തകര്‍ ഇതിനോടകം തന്നെ വാക്‌സിനേഷന് രജിസ്റ്റര്‍ ചെയ്ത കാത്തിരിക്കുകയാണ്.