പെണ്‍കരുത്ത് ഇവിടെയും ഉണ്ട്; ശുചീകരണ തൊഴിലാളിയില്‍ നിന്ന് ഡെപ്യൂട്ടി കളക്ടറിലേക്ക്
ജയ്പൂര്‍: ശുചീകരണ തൊഴിലാളിയായ 40കാരി ആശ കണ്ഡാര, ഇപ്പോള്‍ സമൂഹമാധ്യമങ്ങളിലെ മിന്നും താരം. ശുചീകരണ തൊഴിലാളിയില്‍ നിന്നും ഡെപ്യൂട്ടി കളക്ടറായ ആശയെയാണ് സമൂഹമാധ്യമം തിരയുന്നത്. രാജസ്ഥാന്‍ സിവില്‍ സര്‍വീസ് പരീക്ഷയില്‍ ഉജ്വല വിജയം നേടിയ ആശ മറ്റൊരു പെണ്‍കരുത്താണ്.
ജോധ്പൂര്‍ മുന്‍സിപ്പല്‍ കോര്‍പ്പറേഷനില്‍ ശുചീകരണ തൊഴിലാളിയായി ജോലി ചെയ്തുവരികയായിരുന്നു ആശയെ എട്ട് വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഭര്‍ത്താവ് ഉപേക്ഷിച്ചു. രണ്ടുമക്കളെയും സംരക്ഷിക്കേണ്ട ചുമതല പിന്നീട് ആശയ്ക്കായി. ആത്മവിശ്വാസത്തോടെ പഠനം തുടങ്ങി.
2016ല്‍ ബിരുദ പഠനം പൂര്‍ത്തിയാക്കി. . 2018 ലാണ് സിവില്‍ സര്‍വീസ് പരീക്ഷ എഴുതി. തൊട്ടടുത്ത വര്‍ഷം മെയിന്‍ പരീക്ഷയും എഴുതി. മഹാമാരിയെ തുടര്‍ന്ന് ഫലം വരാന്‍ വൈകി. പിന്നാട് ഫലം വന്നപ്പോള്‍ അമ്പരപ്പായിരുന്നു ആശയ്ക്ക്.
ചെറുപ്പത്തില്‍ ഐഎഎസ് ഉദ്യോഗസ്ഥയാകണമെന്നായിരുന്നു ആഗ്രഹമെങ്കിലും ജാതിവിവേചനവും ലിംഗ വിവേചനവും ഒക്കെ പ്രതിസന്ധി ഷ ശ്രിഷ്ടിച്ചു. എന്നാല്‍ വിദ്യാഭ്യാസത്തിന്റെ മൂല്യം അറിയുന്ന ആശ പൊരുതി സ്വന്തമാക്കിയതാണ് ഈ വിജയം.