CovidKerala NewsLatest NewsLocal NewsNews
കോണ്‍ഗ്രസ് നേതാവിന് കോവിഡ്, നേതാവിന്റെ മകന്റെ വിവാഹ ചടങ്ങിൽ പങ്കെടുത്ത നൂറോളം പേര്‍ നിരീക്ഷണത്തിലായി.

പാലക്കാട് കോണ്‍ഗ്രസ് നേതാവിന് കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് നേതാവിന്റെ മകന്റെ വിവാഹ ചടങ്ങിൽ പങ്കെടുത്ത നൂറോളം പേര്‍ നിരീക്ഷണത്തിലായി. ചെര്‍പ്പുളശ്ശേരി ചളവറയിലെ കോണ്‍ഗ്രസ് നേതാവിനാണ് വ്യാഴാഴ്ച കോവിഡ് സ്ഥിരീകരിച്ചത്.
ജൂലൈ 18 ന് കോണ്‍ഗ്രസ് നേതാവിന്റെ മകന്റെ വിവാഹം നടന്നത്. വിവാഹപ്പന്തല്‍ ഒരുക്കാനായെത്തിയ നെല്ലായ സ്വദേശി കോവിഡ് പരിശോധനയില്‍ പോസിറ്റീവായിരുന്നു. തുടർന്ന് നടത്തിയ പരിശോധനയില്‍ കോണ്‍ഗ്രസ് നേതാവിനും രോഗം സ്ഥിരീകരിക്കുകയായിരുന്നു. പിന്നീട് പഞ്ചായത്ത് പ്രസിഡന്റും മൂന്ന്, ആറ് വാര്‍ഡംഗങ്ങളും ഉള്‍പ്പെടെ വിവാഹത്തില്‍ പങ്കെടുത്ത നൂറോളം പേരോട് ഹോം ക്വാറന്റൈനില്‍ പ്രവേശിക്കാന്‍ ആരോഗ്യവകുപ്പ് നിര്‍ദ്ദേശിക്കുകയായിരുന്നു.