കരിപ്പൂരില്‍ സ്വര്‍ണക്കടത്ത് സംഘത്തിന്‍റെ കാര്‍ ഡി.ആര്‍.ഐ ഉദ്യോഗസ്ഥരെ ഇടിച്ച് തെറിപ്പിച്ചു.

കരിപ്പൂരില്‍ സ്വര്‍ണക്കടത്ത് സംഘത്തിന്‍റെ കാര്‍ ഡി.ആര്‍.ഐ ഉദ്യോഗസ്ഥരെ ഇടിച്ച് തെറിപ്പിച്ചു. മലപ്പുറത്ത് സ്വർണക്കടത്ത് സംഘം ഡിആർഐ ഉദ്യോഗസ്ഥരെയാണ് ഇടിച്ച് തെറിപ്പിച്ചു രക്ഷപെടാൻ ശ്രമിച്ചത്. കടത്തി കൊടുപോകാൻ ശ്രമിച്ച സ്വർണ്ണം പിടികൂടിയിട്ടുണ്ട്. ഇത് എത്രവരുമെന്നു സ്ഥിരീകരിച്ചിട്ടില്ല. കരിപ്പൂര്‍ വിമാനത്താവളത്തിനടുത്താണ് സ്വർണ്ണ കള്ളക്കടത്ത് സംഘത്തിന്റെ അക്രമ സംഭവം അരങ്ങേറിയത്. അപകടത്തില്‍ രണ്ട് ഉദ്യോഗസ്ഥര്‍ക്ക് പരിക്കേറ്റു. ഒരാള്‍ പിടിയിലായതായാണ് സൂചന. തിങ്കളാഴ്ച രാവിലെ ഒമ്പത് മണിയോടു കൂടിയാണ് ആക്രമണമുണ്ടായത്. പരുക്കേറ്റ ഉദ്യോഗസ്ഥരെ കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

ബുള്ളറ്റിലും ഇന്നോവയിലുമായി ഉദ്യോഗസ്ഥർ സ്വർണക്കടത്ത് സംഘത്തിന്റെ വാഹനത്തെ പിന്തുടരുകയായിരുന്നു. സ്വർണക്കടത്ത് സംഘത്തെ മറികടന്ന ഉദ്യോഗസ്ഥർ ബുള്ളറ്റ് വാഹനത്തിനു കുറുകെ വച്ചു. തുടർന്ന് സ്വർണ്ണവുമായി വന്ന കള്ളക്കടത്തുകാരുടെ ഇന്നോവ ഉദ്യോഗസ്ഥരെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. ഉദ്യോഗസ്ഥരുടെ ഇന്നോവ കാർ നിയന്ത്രണം വിട്ട് സമീപത്തുള്ള ചതുപ്പിൽ വീണു.
സ്വർണക്കടത്ത് സംഘത്തിലെ ഒരാളെ ഡിആർഐ പിടിയിലായി. സംഘത്തിനെതിരെ വധശ്രമത്തിന് കേസെടുത്തിട്ടുണ്ട്.