CovidGulfKerala NewsLatest NewsNews
വന്ദേ ഭാരത് ദൗത്യത്തിൽ ഒന്നേകാൽ ലക്ഷം ഇന്ത്യക്കാർ യുഎഇയില്‍ നിന്ന് മടങ്ങി.

വന്ദേ ഭാരത് ദൗത്യത്തിന്‍റെ ഭാഗമായി മെയ് ഏഴ് മുതല്‍ 1,25,000ത്തി ലധികം ഇന്ത്യക്കാര്‍ യുഎഇയില്‍ നിന്ന് മടങ്ങിയതായി ഇന്ത്യന്‍ എംബസി.
യുഎഇയിലെ ഇന്ത്യന്‍ എംബസിയാണ് ഇത് സംബന്ധിച്ച് കണക്കുകള്‍ പുറത്തുവിട്ടത്. മെയ് ഏഴു മുതല്‍ 1,25,000ത്തിലധികം ഇന്ത്യക്കാര്‍ യുഎഇയില്‍ നിന്ന് നാട്ടിലേക്ക് മടങ്ങിയെന്നും നാട്ടിലേക്ക് മടങ്ങാന്‍ താല്‍പ്പര്യമുള്ള എല്ലാവരെയും തിരികെയെത്തിക്കുന്നത് വരെ വന്ദേ ഭാരത് മിഷന്‍ തുടരുമെന്നും ഇന്ത്യന്‍ എംബസി ട്വിറ്ററില്‍ കുറിച്ചു. 450,000 ഇന്ത്യക്കാരാണ് മടക്കയാത്രയ്ക്ക് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ജൂലൈ ഒന്നുമുതലാണ് വന്ദേ ഭാരത് ദൗത്യത്തിന്‍റെ നാലാം ഘട്ടം ആരംഭിച്ചിരിക്കുന്നത്.