വാക്‌സിന്‍ എടുത്തോ? വാക്സിനേഷന്‍ സര്‍ട്ടിഫിക്കറ്റ് ലഭിക്കാന്‍ അറിയേണ്ടതെല്ലാം
ഇന്ത്യയിലെ കോവിസ് വ്യാപനം അതിതീവ്രമായി തുടരുകയാണ്. 45 വയസിനു മുകളിലുള്ളവര്‍ക്കുള്ള വാക്സിനേഷനും രാജ്യത്ത് പൂര്‍ത്തീകരിച്ചു കൊണ്ടിരിക്കുകയാണ്. നിങ്ങള്‍ 45 വയസിനു മുകളില്‍ പ്രായമുള്ളവരാണെങ്കില്‍ എത്രയും വേഗം വാക്സിന്‍ സ്വീകരിക്കുന്നതാണ് നല്ലത്.
അത് മൂലം രോഗ വ്യാപനത്തിന്റെ തോത് കുറക്കാന്‍ സാധിക്കും. വാക്സിന്‍ സര്‍ക്കാര്‍ ആശുപത്രികളില്‍ സൗജന്യമായും സ്വകാര്യ ആശുപത്രികളില്‍ ഡോസ് ഒന്നിന് 250 രൂപയ്ക്കും ലഭിക്കും. വാക്സിന്‍ സ്വീകരിക്കുന്നതിന് നിങ്ങള്‍ ആദ്യം ചെയ്യേണ്ടത് വാക്സിനേഷനായി രജിസ്റ്റര്‍ ചെയ്യുക എന്നതാണ്.
എങ്ങനെയാണ് വാക്സിനേഷനായി രജിസ്റ്റര്‍ ചെയ്യേണ്ടത്? എവിടെയാണ് വാക്സിന്‍ ലഭിക്കുക? എങ്ങനെയാണ് വാക്സിനേഷന്‍ സര്‍ട്ടിഫിക്കറ്റ് ലഭിക്കുക? മറ്റു വിവരങ്ങള്‍ എവിടെ ലഭിക്കും? ഇത്തരം സംശയങ്ങള്‍ക്കുള്ള ഉത്തരങ്ങള്‍ ലഭിക്കാന്‍ തുടര്‍ന്ന് വായിക്കുക.
കോവിഡ്-19 വാക്സിനേഷനായി എങ്ങനെ രജിസ്റ്റര്‍ ചെയ്യാം?
വാക്സിനേഷന്‍ സര്‍ട്ടിഫിക്കറ്റ് ഉള്‍പ്പടെ ലഭിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ പുറത്തിറക്കിയിരിക്കുന്ന കോവിന്‍ പോര്‍ട്ടലിലോ, ആരോഗ്യ സേതു ആപ്പിലോ ആണ് കോവിഡ് വാക്സിനായി രജിസ്റ്റര്‍ ചെയ്യേണ്ടത്.
സ്റ്റെപ് 1: ആദ്യമായി നിങ്ങളുടെ ഫോണില്‍ ഡൗണ്‍ലോഡ് ചെയ്തിട്ടുള്ള ആരോഗ്യ സേതു ആപ്പ് തുറക്കുക. (ആപ്പ് അല്ലെങ്കില്‍ ഇതേ രീതിയില്‍ കോവിന്‍ പോര്‍ട്ടല്‍ മുഖേനയും രജിസ്റ്റര്‍ ചെയ്യാന്‍ സാധിക്കും. രണ്ടിന്റെയും രീതികള്‍ ഒന്ന് തന്നെയാണ്)
സ്റ്റെപ് 2: മുകളില്‍ വാക്സിനേഷന്‍ ഓപ്ഷന് സമീപം നല്‍കിയിരിക്കുന്ന ‘കോ-വിന്‍’ (Co-WIN) എന്ന ഓപ്ഷന്‍ തിരഞ്ഞെടുക്കുക.
സ്റ്റെപ് 3: അതിലെ ‘വാക്‌സിനേഷന്‍ (ലോഗിന്‍/രജിസ്റ്റര്‍)’ എന്നതില്‍ ക്ലിക്ക് ചെയ്യുക. അതിനു ശേഷം ലഭിക്കുന്ന കോളത്തില്‍ നിങ്ങളുടെ മൊബൈല്‍ നമ്ബര്‍ നല്‍കി ‘പ്രൊസീഡ് ടു വെരിഫൈ’ (proceed to verify) എന്ന ബട്ടണില്‍ അമര്‍ത്തുക.
സ്റ്റെപ് 4: നിങ്ങളുടെ മൊബൈലില്‍ ലഭിച്ച ഓടിപി നമ്ബര്‍ നല്‍കിയ ശേഷം വീണ്ടും ‘പ്രൊസീഡ് ടു വെരിഫൈ’ എന്ന ബട്ടണ്‍ ക്ലിക്ക് ചെയ്യുക.
സ്റ്റെപ് 5: ഇവിടെ നിങ്ങളുടെ ഏതെങ്കിലും ഒരു തിരിച്ചറിയല്‍ കാര്‍ഡ് നല്കാന്‍ ആവശ്യപ്പെടും. അത് നല്‍കിയ ശേഷം നിങ്ങളുടെ പേര്, വയസ്സ്, ലിംഗഭേദം, ജനന വര്‍ഷം, മറ്റു വിവരങ്ങള്‍ എന്നിവ നല്‍കുക. ഇതില്‍ തന്നെ നിങ്ങളുടെ നാല് കുടുംബാംഗങ്ങളെ കൂടി ചേര്‍ക്കാന്‍ സാധിക്കും. അതിനായി അവര്‍ വാക്സിന്‍ എടുക്കാന്‍ യോഗ്യരാണെന്ന് തെളിയിക്കുന്ന രേഖ നല്‍കണം.
സ്റ്റെപ് 6: ഇനി വാക്സിന്‍ ലഭിക്കുന്ന തിയതികളും സമയവും കാണിക്കും. അത് തിരഞ്ഞെടുത്ത് നിങ്ങള്‍ക്ക് വാക്സിനേഷനായി ‘ബുക്ക്’ ഓപ്ഷന്‍ തുരഞ്ഞെടുക്കാം. രജിസ്‌ട്രേഷന്‍ പൂര്‍ത്തിയായ ശേഷം അപ്പോയ്ന്റ്മെന്റ് വിവരങ്ങള്‍ അടങ്ങിയ ഒരു എസ്‌എംഎസ് നിങ്ങളുടെ ഫോണില്‍ ലഭിക്കുന്നതാണ്.
രജിസ്‌ട്രേഷന്‍ സമയത്ത് നല്‍കാവുന്ന തിരിച്ചറിയല്‍ കാര്‍ഡുകള്‍ ഇവയാണ്:
ആധാര്‍ കാര്‍ഡ്
ഡ്രൈവിംഗ് ലൈസന്‍സ്
തൊഴില്‍ വകുപ്പ് നല്‍കിയിട്ടുള്ള ആരോഗ്യ ഇന്‍ഷുറന്‍സ് സ്മാര്‍ട്ട് കാര്‍ഡ്
തൊഴിലുറപ്പ് കാര്‍ഡ്
എംപി, എംഎല്‍എ, എംഎല്‍സി എന്നിവര്‍ക്ക് നല്‍കിയിട്ടുള്ള ഔദ്യോഗിക തിരിച്ചറിയാല്‍ കാര്‍ഡ്
പാന്‍ കാര്‍ഡ്
ബാങ്ക്/പോസ്റ്റ് ഓഫീസ് എന്നിവിടങ്ങളിലെ പാസ്ബുക്ക്
പാസ്പോര്‍ട്ട്
പെന്‍ഷന്‍ കാര്‍ഡ്
വോട്ടര്‍ ഐഡി
നിങ്ങളുടെ അടുത്തുള്ള വാക്സിനേഷന്‍ കേന്ദ്രങ്ങള്‍ എങ്ങനെ കണ്ടെത്താം?
ഗൂഗിള്‍ മാപ്സിന്റെ സഹായത്തോടെ നിങ്ങളുടെ അടുത്തുള്ള വാക്സിനേഷന്‍ കേന്ദ്രങ്ങള്‍ എളുപ്പത്തില്‍ കണ്ടെത്താന്‍ സാധിക്കും. വാക്സിനേഷന്‍ കേന്ദ്രം എവിടെയാണ്, അവിടെ മുന്‍കൂട്ടി അപ്പോയ്ന്‍മെന്‍റ് എടുക്കേണ്ടതുണ്ടോ എന്നതും അറിയാന്‍ സാധിക്കും. ഗൂഗിള്‍ മാപ്പില്‍ നിന്നും ലഭിക്കുന്ന ഈ വിവരങ്ങള്‍ കേന്ദ്ര ആരോഗ്യ മന്ത്രാലയം നല്‍കിയിട്ടുള്ള വിവരങ്ങളാണ്.
സ്റ്റെപ് 1: ആദ്യം നിങ്ങളുടെ ഫോണിലെ ഗൂഗിള്‍ മാപ് തുറക്കുക. അല്ലെങ്കില്‍ മാപ്മൈഇന്ത്യ എന്ന ആപ്പിലും ഈ വിവരങ്ങള്‍ ലഭിക്കും.
സ്റ്റെപ് 2: ഇനി ‘കോവിഡ് വാക്സിനേഷന്‍ സെന്റര്‍’ എന്ന് നല്‍കി സെര്‍ച്ച് ചെയുക. നിങ്ങളുടെ അടുത്തുള്ള വാക്സിനേഷന്‍ കേന്ദ്രങ്ങള്‍ ലഭിക്കും.
എങ്ങനെയാണ് കോവിഡ് വാക്സിനേഷന്‍ സര്‍ട്ടിഫിക്കറ്റ് ഡൗണ്‍ലോഡ് ചെയ്യേണ്ടത്?
കേന്ദ്ര സര്‍ക്കാരിന്റെ ആരോഗ്യ സേതു ആപ്പില്‍ നിന്ന് നിങ്ങള്‍ക്ക് സര്‍ട്ടിഫിക്കറ്റ് ഡൗണ്‍ലോഡ് ചെയ്യാന്‍ സാധിക്കും. നിങ്ങള്‍ ആദ്യ ഡോസ് വാക്സിന്‍ സ്വീകരിച്ച ശേഷം അത് സ്ഥിരീകരിച്ച് നിങ്ങളുടെ രജിസ്റ്റര്‍ ചെയ്ത മൊബൈല്‍ നമ്ബറില്‍ ഒരു മെസ്സേജ് ലഭിക്കും അതിനു ശേഷം നിങ്ങള്‍ക്ക് ആദ്യ വാക്സിന്‍ സ്വീകരിച്ചു എന്ന സര്‍ട്ടിഫിക്കറ്റും. രണ്ടാം വാക്സിന്‍ ശേഷം വാക്സിനേഷന്‍ പൂര്‍ത്തിയാക്കിയ സര്‍ട്ടിഫിക്കറ്റും ലഭിക്കും. ഇതിനായി മെസ്സേജില്‍ നല്‍കിയിരിക്കുന്ന ലിങ്ക് ക്ലിക്ക് ചെയ്ത് (http://www.mohfw.gov.in) സൈന്‍ ഇന്‍ ചെയ്ത്, സര്‍ട്ടിഫിക്കറ്റ് ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്. ആരോഗ്യ സേതു ആപ്പ് വഴിയും ഈ സര്‍ട്ടിഫിക്കറ്റ് ഡൗണ്‍ലോഡ് ചെയ്യാം. അതിനായി,
സ്റ്റെപ് 1: നിങ്ങളുടെ ഫോണില്‍ നല്‍കിയിരിക്കുന്ന ആരോഗ്യ സേതു ആപ്പ് തുറക്കുക
സ്റ്റെപ് 2: കോവിന്‍ എന്ന ഓപ്ഷന്‍ തിരഞ്ഞെടുത്ത് വാക്സിനേഷന്‍ സര്‍ട്ടിഫിക്കറ്റില്‍ ക്ലിക്ക് ചെയ്യുക
സ്റ്റെപ് 3: ഇനി ബെനിഫിഷ്യറി റഫറന്‍സ് ഐഡി നല്‍കി വാക്സിന്‍ എടുത്ത ദിവസവും സമയവും നല്കണം.
സ്റ്റെപ് 4: ഇനി ‘ഗെറ്റ് സര്‍ട്ടിഫിക്കറ്റ്’ എന്ന ഓപ്ഷനില്‍ ക്ലിക്ക് ചെയ്യുക. നിങ്ങള്‍ക്ക് സര്‍ട്ടിഫിക്കറ്റ് ലഭിക്കും. നിങ്ങളുടെ പേര്, വാക്സിന്‍ എടുത്ത സ്ഥലം, തിയതി എന്നിവ അടങ്ങുന്നതാണ് വാക്സിനേഷന്‍ സര്‍ട്ടിഫിക്കറ്റ്.
വാക്സിനേഷന്‍ സംബന്ധിച്ച ഏറ്റവും പുതിയ അറിയിപ്പുകളും വിവരങ്ങളും ലഭിക്കാന്‍
വാക്സിനേഷന്‍ സംബന്ധിച്ച് നിങ്ങള്‍ക്ക് എന്തെങ്കിലും സംശയങ്ങള്‍ ഉണ്ടാവുകയാണെങ്കില്‍ അതിനായി കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ http://www.mohfw.gov.in എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കുക.