Latest News
ബിസിനസ് യാത്രയ്ക്കിടെ മദ്യം കുടിപ്പിച്ചു, പീഡിപ്പിച്ചു; പരാതിയില്‍ അലിബാബ മാനേജറെ പിരിച്ചുവിട്ടു
ഷാങ്ഹായ്: മദ്യം കുടിപ്പിച്ചെന്നും ലൈംഗികമായി പീഡിപ്പിച്ചെന്നുമുള്ള പരാതിയില്‍ ലോകത്തെ മുന്‍നിര കമ്പനികളിലൊന്നായ അലിബാബ നടപടിയെടുത്തു. സംഭവത്തില്‍ കുറ്റാരോപിതനായ മാനേജറെ ജോലിയില്‍ നിന്ന് പുറത്താക്കി. അലിബാബയുടെ ഷാങ്ഹായ് സിറ്റി റീടെയ്ല്‍ യൂണിറ്റിലെ മാനേജരെയാണ് സംഭവത്തില്‍ പിരിച്ചുവിട്ടത്. ചീഫ് എക്‌സിക്യുട്ടീവ് ഓഫീസര്‍ ഡാനിയല്‍ ഴാങാണ് ഇക്കാര്യം പറഞ്ഞത്.
ബിസിനസ് യാത്രയില്‍ നിര്‍ബന്ധിച്ച് മദ്യം കുടിപ്പിച്ചെന്നും ലൈംഗികമായി പീഡിപ്പിച്ചെന്നുമായിരുന്നു 11 പേജുള്ള പരാതിയിലെ ഉള്ളടക്കം. കമ്പനി വിശദീകരണത്തില്‍് പരാതിക്കാരിയെ അപമാനിക്കുന്ന രീതിയിലായിരുന്നു ഇയാളുടെ മറുപടി. ഇയാളെ ഇനി ജോലിയിലേക്ക് തിരിച്ചെടുക്കില്ലെന്നും കമ്പനി പറഞ്ഞു്. ഇത്തരം കുറ്റകൃത്യങ്ങള്‍ കമ്പനി ഒരു തരത്തിലും പ്രോത്സാഹിപ്പിക്കില്ലെന്നും വ്യക്തമാക്കി.