പത്രപ്രവര്‍ത്തകര്‍ക്കും വേണം തുല്യ നീതി- നില്‍പ് സമരം ഉദ്ഘാടനം ചെയ്ത് വി.ഡി സതീശന്‍
തിരുവനന്തപുരം: പത്രപ്രവര്‍ത്തകര്‍ക്ക് തുല്യ നീതി നല്‍കണമെന്ന ആവശ്യവുമായി വി.ഡി സതീശന്‍. പ്രാദേശിക പത്രപ്രവര്‍ത്തകര്‍ക്ക് തുല്യ നീതി നല്‍കാനും അവരുടെ ആവശ്യങ്ങള്‍ നിയമസഭക്കകത്തും പുറത്തും ഉന്നയിച്ച ്പ്രശ്‌ന പരിഹാരം കാണാന്‍ ശ്രമിക്കുമെന്നും പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ പറഞ്ഞു. വിവിധ ആവശ്യങ്ങളുന്നയിച്ച് കേരള പത്രപ്രവര്‍ത്തക അസോസ്റ്റിയേഷന്‍ സംസ്ഥാന സമിതി സെക്രട്ടറിയേറ്റിന് മുന്നില്‍ നടത്തിയ സര്‍ക്കാരിന്റെ ശ്രദ്ധ ക്ഷണിക്കല്‍ നില്‍പ് സമരം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മാധ്യമ പ്രവര്‍ത്തകര്‍ക്ക് തുല്യ നീതി നല്‍കണമെന്നും മുഖ്യധാരാ മാധ്യമ പ്രവര്‍ത്തകര്‍ ചെയ്യുന്ന അതേ ജോലിയാണ് പ്രാദേശിക മാധ്യമ പ്രവര്‍ത്തകനും ചെയ്യുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം ഒരേതരം ജോലിക്ക് രണ്ട് തരം പരിഗണന നല്‍കുന്നത് ശെരിയല്ലെന്നും ഇവര്‍ക്ക് ജില്ലാതല അക്രിറ്റേഷന്‍ നടപ്പിലാക്കി കൂടുതല്‍ അംഗീകാരം നല്‍കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
25 ലക്ഷം രൂപയുടെ ഇന്‍ഷുറന്‍സ് ഏര്‍പ്പെടുത്തുക, പ്രദേശിക പത്രപ്രവര്‍ത്തക ക്ഷേമനിധി നടപ്പിലാക്കുക, ജില്ലാ തല അക്രറ്റഡേഷന്‍ നടപ്പിലാക്കുക, കണക്കെടുപ്പു പൂര്‍ത്തിയാക്കുക, ആരോഗ്യ സുരക്ഷ പദ്ധതിയില്‍ ഉള്‍പ്പെടുത്തുക, എന്നിങ്ങനെ നിരവധി ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം നടത്തിയത്. സംസ്ഥാന സമിതി വൈസ് പ്രസിഡന്റ് സലിം മൂഴിക്കല്‍ അധ്യക്ഷത വഹിച്ച സമരത്തില്‍ സംസ്ഥാന പ്രസിഡന്റ് ജി ശങ്കര്‍ ആമുഖ പ്രഭാഷണവും സംസ്ഥാന ജനറല്‍ സെക്രട്ടറി മധു കടുത്തുരുത്തി മുഖ്യ പ്രഭാഷണവും നടത്തി.
വൈസ് പ്രസിഡന്റ് ബേബി കെ.ഫിലിപ്പോസ്, സീനിയര്‍ സെക്രട്ടറി കെ.കെ.അബ്ദുള്ള,, സെക്രട്ടറി കണ്ണന്‍ പന്താവൂര്‍, ട്രഷറര്‍ ബൈജു പെരുവ, രക്ഷാധികാരി അജിത ജെയ്‌ഷോര്‍, സംസ്ഥാന കമ്മറ്റിയംഗങ്ങളായ , സൂര്യദേവ്, വി.എസ് ഉണ്ണികൃഷ്ണന്‍, തിരുവനന്തപുരം ജില്ലാ സെക്രട്ടറി ഷിജു രാജശില്പി, ജില്ലാ വൈസ് പ്രസിഡന്റ് മഹാദേവന്‍, ജില്ലാ ട്രെഷറര്‍ ഷാഹിനസ്, ജില്ലാ ജോയിന്റ് സെക്രട്ടറി വേണുഗോപാല്‍ എന്നിവരും സംസാരിച്ചു.