indiaLatest NewsNationalNews

”വീക്ഷിത് ഭാരത് തൊഴിൽ യോജന”; 3.5 കോടി തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടുമെന്ന് പ്രധാനമന്ത്രി

സ്വാതന്ത്ര്യദിന സന്ദേശത്തിൽ യുവാക്കൾക്കായി പ്രഖ്യാപനം നടത്തി പ്രധാനമന്ത്രി നരേന്ദ്രമോദി. ഇന്ന് മുതൽ വീക്ഷിത് ഭാരത് തൊഴിൽ യോജന നടപ്പിലാക്കുമെന്ന് അദ്ദേഹം അറിയിച്ചു. രാജ്യത്തെ യുവാക്കൾക്കായി രൂപ 1 ലക്ഷം കോടി വരുന്ന ഈ പദ്ധതിയുടെ ഭാഗമായി, സ്വകാര്യ മേഖലയിൽ ആദ്യമായി ജോലി നേടുന്ന യുവാക്കളും യുവതികളും സർക്കാരിൽ നിന്ന് ₹15,000 ലഭിക്കും. കൂടാതെ കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്ന കമ്പനികൾക്ക് പ്രത്യേക പ്രോത്സാഹനവും നൽകും. പദ്ധതിയിലൂടെ ഏകദേശം 3.5 കോടി തൊഴിലവസരങ്ങൾ ഉണ്ടാകുമെന്നാണു പ്രതീക്ഷ.

“2047 വിദൂരമല്ല, മുന്നേറാനുള്ള സമയം എത്തിയിരിക്കുന്നു. സർക്കാർ നിങ്ങളോടൊപ്പം നിൽക്കും. ഗുണനിലവാരവും വിലക്കുറവും കൈകോർക്കുന്ന ഉത്പന്ന നിർമ്മാണമാണ് നമ്മുടെ ലക്ഷ്യം” – പ്രധാനമന്ത്രി പറഞ്ഞു.

സമൃദ്ധ ഭാരതമാണ് 140 കോടി ഇന്ത്യക്കാരുടെയും ആഗ്രഹമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. “കോടിക്കണക്കിന് പേരുടെ ത്യാഗം കൊണ്ടാണ് സ്വാതന്ത്ര്യം നേടിയതെങ്കിൽ, കോടിക്കണക്കിന് ആളുകളുടെ സമർപ്പണം കൊണ്ട് സമൃദ്ധ ഭാരതം സാധ്യമാകും. ഇത് സമയത്തിന്റെ ആവശ്യം തന്നെയാണ്” – അദ്ദേഹം വ്യക്തമാക്കി.

എല്ലാ രാഷ്ട്രീയ പാർട്ടികളോടും ആഹ്വാനം ചെയ്ത്, “രാജ്യം എല്ലാവരുടേയുംതാണ്. ജനങ്ങളുടെ വിയർപ്പിൽ നിർമ്മിച്ച ഉത്പന്നങ്ങൾ ഉപയോഗിക്കുക” എന്നും മോദി അഭ്യർത്ഥിച്ചു. ഇൻഷുറൻസ് മേഖലയുള്‍പ്പെടെ നിരവധി മേഖലകളിൽ കഴിഞ്ഞകാലങ്ങളിൽ പരിഷ്കാരങ്ങൾ നടപ്പാക്കിയതായും, കൂടുതൽ പരിഷ്കാരങ്ങൾക്കായി ദൗത്യസംഘം രൂപീകരിച്ചിരിക്കുന്നതായും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ എട്ട് വർഷമായി ജി.എസ്.ടി നടപ്പാക്കി നികുതി വ്യവസ്ഥകൾ ലഘൂകരിച്ചെന്നും, അടുത്ത തലമുറ ജി.എസ്.ടി പരിഷ്കാരങ്ങൾ വരാനിരിക്കുന്നതായും മോദി അറിയിച്ചു. രാജ്യം മൂന്നാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയായി മാറുന്ന പാതയിലാണ്. ഈ ദീപാവലിക്ക് രാജ്യത്തിന് വലിയൊരു സമ്മാനം ലഭിക്കുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു.

Tag: Veekshith Bharat Job Yojana’; PM says 3.5 crore jobs will be created

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button