ആരോഗ്യ വകുപ്പിന്റെ പേരില്‍ വ്യാജ സന്ദേശം; നടപടി സ്വീകരിക്കും ആരോഗ്യ മന്ത്രി വീണ ജോര്‍ജ്
തിരുവനന്തപുരം:ആരോഗ്യ വകുപ്പ് പ്രതിനിധിയുടേതെന്ന പേരില്‍ വാട്‌സാപ്പില്‍ വ്യാജ ശബ്ദ സന്ദേശം പ്രചരിപ്പിച്ച വ്യക്തിക്കെതിരെ നിയമനടപടി സ്വീകരിച്ചു.
കേരളം ഇങ്ങനെ ഒരു പകര്‍ച്ചവ്യാധിയെ നേരിട്ടു കൊണ്ടിരിക്കുന്ന സമയത്ത് വാട്‌സാപ്പിലൂടെ വ്യാജ സന്ദേശം പ്രചരിപ്പിച്ചെന്ന കുറ്റത്തില്‍ നടപടി സ്വീകരിക്കാന്‍ സൈബര്‍ സെല്ലിനോട് ആവശ്യപ്പെട്ടിടുണ്ടെന്ന് ആരോഗ്യവകുപ്പ് മന്ത്രി വീണ ജോര്‍ജ് പറഞ്ഞു.
ആരോഗ്യ വകുപ്പിന്റെ അറിവില്‍ ഇല്ലാത്ത കാര്യമാണ് വ്യാജ സന്ദേശത്തിലൂടെ പ്രചരിക്കുന്നത് അതിനാല്‍ ആരും തന്നെ ഭയപ്പെടരുതെന്നും മന്ത്രി വ്യക്തമാക്കി.
കുറച്ചു ദിവസങ്ങളിലായി ആരോഗ്യവകുപ്പ് സ്‌പെഷ്യല്‍ ഡയറക്ടര്‍ ഗംഗാദത്തന്‍ എന്ന പേരില്‍ തുടങ്ങുന്ന വ്യാജ സന്ദേശം വാട്‌സാപ്പില്‍ പ്രചരിച്ചിരിക്കുന്നു. എത്രയും പെട്ടെന്ന് ഈ സന്ദേശം എല്ലാവരിലും എത്തിക്കണമെന്ന് പറഞ്ഞാണ് സന്ദേശം തുടങ്ങുന്നത്.