ഡോക്ടര്‍മാര്‍ക്കെതിരായി സഭയില്‍ പറഞ്ഞ പ്രസ്ഥാവന തിരുത്തി ആരോഗ്യമന്ത്രി
തിരുവനന്തപുരം: സംസ്ഥാനത്ത് ഡോക്ടര്‍മാര്‍ക്കെതിരായ അതിക്രമങ്ങള്‍ ശ്രദ്ധയില്‍ പെട്ടിട്ടില്ലെന്ന പ്രസ്ഥാവന തെറ്റാണെന്ന് ചൂണ്ടിക്കാട്ടി ആരോഗ്യമന്ത്രി വീണ ജോര്‍ജ രംഗത്ത്. ആരോഗ്യവകുപ്പിലെ 2 വിഭാഗങ്ങള്‍ ഉത്തരം തയാറാക്കിയതുമൂലം സംഭവിച്ച തെറ്റ് തന്നെ ആശയകുഴപ്പത്തിലാക്കി.
അതിനാലാണ് താന്‍ സഭയില്‍ അങ്ങനെ ഒരു പരാമര്‍ശം നടത്തിയതെന്നും മന്ത്രി വ്യക്തമാക്കി. മാത്യു കുഴല്‍ നാടന്‍ ഓഗസ്റ്റ് നാലിന് ഉന്നയിച്ച ചോദ്യത്തിന് ഡോക്ടര്‍മാര്‍ക്ക് എതിരായ അതിക്രമങ്ങള്‍ ശ്രദ്ധയില്‍ പെട്ടിട്ടില്ലെന്നായിരുന്നു ആരോഗ്യമന്ത്രിയുടെ ഉത്തരം.
ഡോക്ടര്‍മാര്‍ക്കെതിരെ രോഗികളില്‍ നിന്നും രോഗികളുടെ ബന്ധുക്കളില്‍ നിന്നുമുള്ള അതിക്രമങ്ങള്‍ വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍ ആരോഗ്യമന്ത്രിയുടെ ഈ പ്രസ്ഥാവന കേട്ട് ഏവരും ആശ്ചര്യപ്പെട്ടിരുന്നു. ഇതിനിടയിലാണ് തെറ്റ് പറ്റിയതാണെന്ന് ആരോഗ്യമന്ത്രി തന്നെ തുറന്ന് പറഞ്ഞിരിക്കുന്നത്.