HealthKerala NewsLatest News

സംസ്ഥാനത്ത് ഡോക്‌ടര്‍മാര്‍ക്കെതിരായ അതിക്രമങ്ങള്‍ ശ്രദ്ധയില്‍ പെട്ടിട്ടില്ലെന്ന് ആരോഗ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് ഡോക്‌ടര്‍മാര്‍ക്കെതിരായ അതിക്രമങ്ങള്‍ ശ്രദ്ധയില്‍ പെട്ടിട്ടില്ലെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ്. നിലവിലെ നിയമങ്ങള്‍ ഡോക്ടര്‍മാര്‍ക്ക് എതിരായ അതിക്രമങ്ങള്‍ തടയുന്നതിന് പര്യാപ്തമാണെന്നും മന്ത്രി. മാത്യു കുഴല്‍ നാടന്‍ ഓഗസ്റ്റ് നാലിന് ഉന്നയിച്ച ചോദ്യത്തിന് രേഖാമൂലമാണ് മന്ത്രി നിയമസഭയില്‍ മറുപടി നല്‍കിയത്.

പൊതുജനങ്ങള്‍ക്കിടയില്‍ ഇത് സംബന്ധിച്ച്‌ ബോധവല്‍ക്കരണം നടത്താനുള്ള നടപടികള്‍ സ്വീകരിച്ചുവരുകയാണെന്നും മന്ത്രി പറഞ്ഞു. ഡോക്ടര്‍മാര്‍ക്ക് എതിരായ അതിക്രമങ്ങളില്‍ കര്‍ശന നടപടി ഉണ്ടാകുമെന്ന് മുഖ്യമന്ത്രി ഉറപ്പ് നല്‍കിയിരുന്നു. ഈ സാഹചര്യത്തിലാണ് ആരോഗ്യ മന്ത്രിയുടെ മറുപടി എന്നത് ശ്രദ്ധേയം.

കഴിഞ്ഞ ആഴ്‌ചയാണ് തിരുവനന്തപുരത്ത് വനിതാ ഡോക്ടര്‍ ആക്രമണത്തിന് ഇരയായത്. ഫോര്‍ട്ട് ആശുപത്രിയില്‍ അത്യാഹിത വിഭാഗത്തില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോ. മാളുവിനെയാണ് രണ്ടംഗ സംഘം കൈയ്യേറ്റം ചെയ്തത്. ഇതിനെതിരെ സംസ്ഥാനത്ത് പ്രതിഷേധം ശക്തമായിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button