Kerala NewsLatest News

കടകളില്‍ പോകാന്‍ വാക്സിന്‍ രേഖ വേണം; ഉത്തരവില്‍ മാറ്റം വരുത്തില്ലെന്ന് ആരോഗ്യ മന്ത്രി

തിരുവനന്തപുരം: കടകളില്‍ പോകാന്‍ വാക്സിന്‍ രേഖ വേണമെന്ന ഉത്തരവില്‍ മാറ്റം വരുത്തില്ലെന്ന് ആരോഗ്യ മന്ത്രി വീണ ജോര്‍ജ്. ചീഫ് സെക്രട്ടറിയുടെ ഉത്തരവില്‍ മാറ്റം വരുത്തില്ലെന്നും സര്‍ക്കാര്‍ നിയമസഭയില്‍ പ്രത്യേക പ്രസ്താവനയിലൂടെ വ്യക്തമാക്കിയ നയമാണ് ചീഫ് സെക്രട്ടറി ഉത്തരവിലൂടെ പ്രായോഗികമാക്കിയതെന്നും മന്ത്രി പറഞ്ഞു. സര്‍ക്കാര്‍ ഉത്തവ് പിന്‍വലിക്കാത്തതില്‍ പ്രതിഷേധിച്ച്‌ പ്രതിപക്ഷം നിയമസഭയില്‍ നിന്ന് ഇറങ്ങിപ്പോയി.

ഒരു ഡോസ് കോവിഡ് പ്രതിരോധ വാക്സിന്‍ എടുത്തിട്ട് രണ്ടാഴ്ച ആയവരോ, അല്ലെങ്കില്‍ 72 മണിക്കൂറിനുള്ളില്‍ ചെയ്ത ആര്‍ടിപിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് കൈവശം ഉള്ളവരോ മാത്രമേ കടകള്‍, ചന്തകള്‍, ബാങ്കുകള്‍, പൊതു സ്വകാര്യ ഓഫീസുകള്‍, ധനകാര്യ സ്ഥാപനങ്ങള്‍ , വ്യവസായ സ്ഥാപനങ്ങള്‍, കമ്ബനികള്‍ , തുറന്ന പ്രദേശങ്ങളിലുള്ള വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ എന്നിവിടങ്ങളില്‍ പ്രവേശനം അനുവദിക്കൂവെന്നായിരുന്നു സര്‍ക്കാര്‍ ലോക്ക്ഡൗണ്‍ ഇളവുകളില്‍ വ്യക്തമാക്കിയത്.

എല്ലാ കടകള്‍ക്കും രാവിലെ ഏഴു മുതല്‍ വൈകീട്ട് 9 വരെ പ്രവര്‍ത്തിക്കാനും അനുമതി നല്‍കിയിട്ടുണ്ട്. ഹോട്ടലുകളിലും റസ്റ്ററന്‍റുകളിലും രാത്രി 9.30 വരെ പാഴ്സല്‍ വിതരണം അനുവദിക്കും. മുഴുവന്‍ വാഹനങ്ങളും (പൊതു-സ്വകാര്യ ) കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച്‌ സര്‍വീസ് നടത്താം. മത്സര പരീക്ഷകളും സര്‍വകലാശാല പരീക്ഷകളും റിക്രൂട്ട്മെന്റുകളും സ്പോര്‍ട്സ് ട്രയലുകളും അനുവദിച്ചിട്ടുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button