സൗമ്യയുടെ കൊലപാതകികളെ പാലസ്തീൻ തീവ്രവാദിയെന്ന് വിളിച്ചു, പോസ്റ്റ് പിന്നീട് മുക്കി; വീണ എസ് നായരുടെ പോസ്റ്റിനെതിരെ സോഷ്യൽ മീഡിയ
തിരുവനന്തപുരം: പാലസ്തീൻ ഭീകരരുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട മലയാളി യുവതിക്ക് ആദരാഞ്ജലി അർപ്പിച്ച് പോസ്റ്റിട്ട കോൺഗ്രസ് നേതാവ് അഡ്വ. വീണ എസ്. നായർക്കെതിരെ സോഷ്യൽ മീഡിയയിൽ രൂക്ഷ വിമർശനം. പലസ്തീൻ തീവ്രവാദികളുടെ റോക്കറ്റ് ആക്രമണത്തിൽ അടിമാലി സ്വദേശിയായ സൗമ്യ സന്തോഷ് കൊല്ലപ്പെട്ടു. പ്രിയ സഹോദരിക്ക് ആദരാഞ്ജലികൾ എന്നായിരുന്നു വീണ നായരുടെ പോസ്റ്റ്. അതിനു പിന്നാലെ മിനിട്ടുകൾക്കകം അവർ പോസ്റ്റ് പിൻവലിച്ച് മാപ്പ് പറഞ്ഞതിന് പിന്നാലെയാണ് സമൂഹ മാധ്യമങ്ങളിൽ വിമർശനം ഉയർന്നത്.
മലയാളി യുവതി ഇസ്രായേലിൽ കൊല്ലപ്പെട്ടതുമായി ബന്ധപ്പെട്ട് എനിക്ക് ലഭിച്ച ഒരു സ്‌ക്രീൻഷോട്ട് ശ്രദ്ധിക്കാതെ പോസ്റ്റ് ചെയ്തിരുന്നു. അത് ബോധപൂർവ്വമല്ല. സംഭവിച്ച തെറ്റിന് ഖേദം പ്രകടിപ്പിക്കുന്നു. എന്നായിരുന്നു വീണ നായരുടെ പോസ്റ്റ്.
തെരഞ്ഞെടുപ്പിൽ നിൽക്കേണ്ടി വരാത്തതിനാൽ കൊല്ലപ്പെട്ട ഇന്ത്യക്കാരിയും നിരപരാധിയുമായ ആ സഹോദരിക്ക് നട്ടെല്ല് പണയം വെയ്ക്കാതെ ഞാൻ ആദരാഞ്ജലി അർപ്പിക്കുന്നു. ഇത്രക്കും അധപതിച്ചു അല്ലേ ഇവിടെത്തെ കോൺഗ്രസ് കമ്മ്യൂണിസ്റ്റ് കാർ… കഷ്ടം… സ്വന്തം രാജ്യത്തെ ഒരു പൗര കൊല്ലപ്പെട്ടിട്ട് പോസ്റ്റ് ഇട്ടത് ഡിലീറ്റ് ചെയ്തു മാപ്പു പറയേണ്ട അവസ്ഥ ഒക്കെ ആയല്ലേ ഇവിടെ.
പലസ്തീൻ തക്കുടു കുട്ടന്മാരെ തീവ്രവാദികളെന്ന് വിളിച്ചത് ആണോ മഹാപരാധം കോൺഗ്രസിന്റെ ഗതികേട്, അല്ല കേരളത്തിന്റെ ഗതികേട്, കേരളത്തിൽ അങ്ങനത്തെ പോസ്റ്റ് ഇടണമെങ്കിൽ നട്ടെല്ല് കൂടെ വേണം ചാച്ചി’ തുടങ്ങിയവയാണ് കമന്റുകൾ.