Kerala NewsLatest NewsPoliticsUncategorized
വട്ടിയൂർക്കാവിൽ വീണ എസ്.നായർ; തവനൂരിൽ ഫിറോസ് കുന്നംപറമ്പിൽ; അഞ്ചിടത്ത് കോൺഗ്രസ് സ്ഥാനാർഥികളായി

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിൽ ബാക്കിയുള്ള 7 സീറ്റുകളിൽ അഞ്ചിടത്തെ സ്ഥാനാർഥി നിർണയം പൂർത്തിയാക്കി കോൺഗ്രസ്. വട്ടിയൂർക്കാവിൽ വീണ എസ്.നായർ മത്സരിക്കും. പ്രഖ്യാപനം ഉടനുണ്ടാകും. ഇരിക്കൂറിൽ സജീവ് ജോസഫ് തന്നെ മത്സരിക്കും. പിസി.വിഷ്ണുനാഥ് (കുണ്ടറ), ടി.സിദ്ദിഖ് (കൽപറ്റ), വി.വി.പ്രകാശ് (നിലമ്പൂർ), ഫിറോസ് കുന്നംപറമ്പിൽ (തവനൂർ) എന്നിവരാണു മറ്റു സ്ഥാനാർഥികൾ.
പട്ടാമ്പി, ധർമടം എന്നിവിടങ്ങളിലെ സ്ഥാനാർഥികളെ സംബന്ധിച്ച് തീരുമാനമായില്ല. ധർമടത്ത് മുഖ്യമന്ത്രി പിണറായി വിജയനെതിരെ വാളയാർ പെൺകുട്ടികളുടെ അമ്മ സ്വതന്ത്രയായി മത്സരിക്കുന്ന സാഹചര്യത്തിൽ അവരെ യുഡിഎഫ് പിന്തുണയ്ക്കുന്ന കാര്യം ആലോചിക്കും. യുഡിഎഫ് പിന്തുണ സ്വീകരിക്കുമെന്ന് വാളയാർ പെൺകുട്ടികളുടെ അമ്മ അറിയിച്ചു.