കൊവിഡ് വൈറസ് പിടിമുറുക്കുന്നതിനിടെ, കേരളത്തിൽ വീണ്ടുമൊരു പ്രളയം വരുമോ?

കൊവിഡ് വൈറസ് പിടിമുറുക്കുന്നതിനിടെ, കേരളത്തിൽ വീണ്ടുമൊരു പ്രളയം വരുമോ? ആഗസ്റ്റ് മാസത്തിന്റെ തുടക്കത്തില്‍ ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം രൂപപ്പെടുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ പ്രവചനമാണ് ഇക്കാര്യത്തിൽ ആശങ്ക നൽകുന്നത്. ബംഗാള്‍ ഉള്‍ക്കടലില്‍ ഓഗസ്റ്റ് മാസത്തിന്റെ തുടക്കത്തില്‍ ന്യൂനമര്‍ദ്ദം രൂപപ്പെടുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം. തുടര്‍ച്ചയായ മൂന്നാം വര്‍ഷവും സംസ്ഥാനത്ത് പ്രളയം ഉണ്ടാകുമോയെന്ന ഭയമാണ് ഇത് നൽകുന്നത്.
ന്യൂനമര്‍ദ്ദം അതി തീവ്രമാകുന്നതോടെ സംസ്ഥാനത്ത് ശക്തമായ മഴ ലഭിക്കുമെന്നും കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പിൽ പറയുന്നു. 2018ലും 2019ലും ആഗസ്റ്റിലാണ് കേരളത്തില്‍ ഏറ്റവും അധികം മഴ ലഭിച്ചത്. ശരാശരിയേക്കാള്‍ അധികമഴ ലഭിച്ചതിനാല്‍ രണ്ടു വര്‍ഷവും സംസ്ഥാനത്ത് പ്രളയം ഉണ്ടായി. ആഗസ്റ്റ് 5, 6 തീയതികളിൽ ന്യൂനമര്‍ദ്ദം രൂപപ്പെടുമെന്നും ഇത് അതിതീവ്രമായി മാറുന്നതോടെ ആഗസ്റ്റിന്റെ രണ്ടാമത്തെ ആഴ്ചയില്‍ കേരളത്തില്‍ കനത്ത മഴ ലഭിക്കുമെന്നാണ് വിലയിരുത്തുന്നത്.
ന്യൂനമര്‍ദ്ദം പ്രാരംഭഘട്ടത്തിലാണെങ്കിലും അടുത്ത മാസം സംസ്ഥാനത്ത് ദുരന്തം വിതയ്ക്കാന്‍ ശക്തമാണ് എന്നാണ് പ്രവചനം. പ്രളയ സാധ്യത മുന്‍നിര്‍ത്തി സംസ്ഥാനത്ത് മുന്‍കരുതല്‍ നടപടികൾ കേരള ദുരന്ത നിവാരണ അതോറിറ്റി ആരംഭിച്ചു. കേരളത്തില്‍ മുഴുവന്‍ ആഗസ്റ്റ് രണ്ടാമത്തെ ആഴ്ചയോട് കൂടി ശക്തമായ മഴ ഉണ്ടാകുമെന്നുമുള്ള പ്രവചനം അനുസരിച്ച്, സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി ഇതിനോടകം തന്നെ പ്രതിരോധ നടപടികള്‍ തുടങ്ങി. ആഗസ്റ്റ് പകുതിയോടെ ഇടിയോട് കൂടിയ കനത്ത മഴ പെയ്യാനാണ് സാധ്യത. ആഗസ്റ്റ് ആദ്യ ആഴ്ചയാണ് 2019ലും 2018ലും ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം രൂപം കൊണ്ടത്.