Kerala NewsLatest News

പച്ചക്കറി വില കൂട്ടേണ്ടിവരുമെന്ന മുന്നറിയിപ്പുമായി കച്ചവടകാര്‍

ഇന്ധനവില കുതിച്ചുയരുന്ന പശ്ചാത്തലത്തില്‍ പച്ചക്കറി വില കൂട്ടേണ്ടിവരുമെന്ന മുന്നറിയിപ്പുമായി കച്ചവടകാര്‍. ഇത് വരും ദിവസങ്ങളില്‍ സാധാരണക്കാരന്റെ കുടുംബ ബജറ്റ് താളം തെറ്റിക്കും. നിലവില്‍ ചെറിയുള്ളിയുടെ വില കിലോക്ക് നൂറിനു മുകളിലാണ്.

ലോക്ഡൗണിനു ശേഷം പതിയെ കരകയറിയതാണ് പച്ചക്കറി വിപണി.എന്നാല്‍ ദിനം പ്രതിയുള്ള ഇന്ധനവില വര്‍ധനവ് കച്ചവടക്കാരുടെ നിലനില്‍പ്പുതന്നെ അവതാളത്തിലാക്കുകയാണ്. പച്ചക്കറി എത്തിക്കാനായുള്ള ലോറി വാടക രണ്ടായിരം രൂപ വച്ചാണ് കൂടിയത്. ഈ വാടക വര്‍ധനവ് പച്ചക്കറി വിലയില്‍ വരുദിവസങ്ങളില്‍ പ്രതിഫലിക്കുമെന്നാണ് വ്യാപാരികള്‍ പറയുന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button