Editor's ChoiceKerala NewsLatest NewsLaw,Local NewsNews

വാഹന രജിസ്ട്രേഷൻ സർട്ടിഫിക്കറ്റും ലൈസൻസും ഇനി ഏജൻസികൾ വിതരണം ചെയ്യും.

മോട്ടോർ വാഹന വകുപ്പിലെ സമഗ്ര മാറ്റത്തിനൊപ്പം അനുബന്ധ മേഖലയിലും മാറ്റത്തിനൊരുങ്ങി സർക്കാർ. വാഹന രജിസ്‌ട്രേഷൻ സർട്ടിഫിക്കറ്റും ഡ്രൈവിംഗ് ലൈസൻസുകളും ഇനി മുതൽ ഏജൻസികൾ വഴി വിതരണം ചെയ്യും.അടുത്ത മാസം രണ്ടാം വാരത്തോടെ ഏജൻസി വഴിയുള്ള വിതരണ രീതി നിലവിൽ വരും.കേന്ദ്രീകൃത അച്ചടി സംവിധാനത്തിന്റെ ഭാഗമായിട്ടാണ് മാറ്റം വരുത്തുന്നത്. ഇതിനായി കേരള ബുക്ക്‌സ് ആൻഡ് പബ്ലിക്കേഷൻ സൊസൈറ്റി ഇവ വിതരണം ചെയ്യാൻ പാഴ്‌സൽ ഏജൻസികളിൽ നിന്നും ടെൻഡർ വിളിച്ചു.

ഇതിനു പുറമേ, നിലവിലെ ലാമിനേറ്റഡ് കാർഡുകൾ പോളികാർ ബണേറ്റ് ആക്കാനുള്ള ഓൺലൈൻ സംവിധാനം നിലവിൽ വരും. നിലവിൽ തപാൽ വകുപ്പ് വഴിയാണ് വിതരണം. സർട്ടിഫിക്കേറ്റുകൾ ഒടിഞ്ഞുപോകാത്തതും പ്രിന്റിംഗ് മായാത്തതുമായ പോളികാർബ ണേറ്റ് കാർഡുകളിലാണ് ഡ്രൈവിംഗ് ലൈസൻസും വാഹനങ്ങളുടെ രജിസ്‌ട്രേഷൻ സർട്ടിഫിക്കറ്റും അച്ചടിക്കുന്നത്. ക്യൂ.ആർ. കോഡ്, ഹോളോഗ്രാം, ഗ്വില്ലോച്ചേ പ്രിന്റിങ് തുടങ്ങിയ സുരക്ഷാ ക്രമീകരണങ്ങളും കാർഡുകളിലുൾപ്പെടുത്തിയിട്ടുണ്ട്. മാറ്റങ്ങൾ വരുന്നുണ്ടെങ്കിലും, നിലവിലെ ഫീസിൽ മാറ്റമുണ്ടാകില്ല. അപേക്ഷകന്റെ മേൽവിലാസത്തിലേക്ക് അയയ്ക്കുന്ന രേഖകൾ അപേക്ഷകനിലെത്താത്ത പക്ഷം അതത് പ്രദേശത്തെ മോട്ടോർ വാഹനവകുപ്പ് ഓഫീസുകളിലേക്ക് കൈമാറും. അപേക്ഷകർ
ക്ക് ഓഫീസുകളിലെത്തി രേഖകൾ വാങ്ങാവുന്നതാണ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button