DeathKerala NewsLatest NewsUncategorized

മുതിർന്ന സിനിമാ മേക്കപ്പ് ആർട്ടിസ്റ്റായ ജയചന്ദ്രൻ അന്തരിച്ചു

തിരുവനന്തപുരം: മലയാള സിനിമാരംഗത്തെ മുതിർന്ന മേക്കപ്പ് ആർട്ടിസ്റ്റായ ജയചന്ദ്രൻ അന്തരിച്ചു. 52 വയസായിരുന്നു. കരൾ സംബന്ധമായ അസുഖത്തെ തുടർന്ന് ചികിത്സയിൽ കഴിയവെയാണ് അന്ത്യം. രണ്ടു മാസമായി ചികിത്സയിൽ കഴിയുകയായിരുന്ന ജയചന്ദ്രന്റെ ആരോഗ്യ നില പെട്ടെന്ന് വഷളാകുകയായിരുന്നു. തിരുവനന്തപുരം അനന്തപുരി ആശുപത്രിയിലായിരുന്നു അന്ത്യം.

പ്രശസ്ത മേക്കപ്പ് ആർട്ടിസ്റ്റ് മോഹൻദാസിന്റെ ശിഷ്യനായിട്ടായിരുന്നു ചലച്ചിത്ര രംഗത്ത് ജയചന്ദ്രൻ തുടക്കം കുറിച്ചത്. പിന്നീട് ദൂരദർശൻ കേന്ദ്രത്തിലെ ചീഫ് മേക്കപ്പ് ആർട്ടിസ്റ്റായിരുന്ന ബി.വി. റാവു, വേലപ്പൻ ആശാൻ എന്നിവരോടൊപ്പം പ്രവർത്തിച്ചു.

മലയാളത്തിൽ സ്വതന്ത്ര മേക്കപ്പ് ആർട്ടിസ്റ്റായി നൂറ്റമ്ബത്തിലേറെ സിനിമകളിൽ പ്രവർത്തിച്ച ജയചന്ദ്രന് 2002-ൽ കുബേരൻ എന്ന ചിത്രത്തിന് മികച്ച മേക്കപ്പ് ആർട്ടിസ്റ്റിനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‌ക്കാരം ലഭിച്ചിട്ടുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button