keralaKerala NewsLatest News

പ്രതിപക്ഷ നേതാവ് വിഡി സതീശനെതിരെ വീണ്ടും വെള്ളാപ്പള്ളിയുടെ രൂക്ഷ വിമർശനം

പ്രതിപക്ഷ നേതാവ് വിഡി സതീശനെതിരെ വീണ്ടും പരാമർശവുമായി എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ . വി.ഡി സതീശൻ അഹങ്കാരത്തിന് കയ്യും കാലും വെച്ചിരിക്കുകയാണെന്നും, മുഖ്യമന്ത്രിയാകുമെന്ന പ്രതീക്ഷയിലാണ് അദ്ദേഹത്തിന്റെ ഈ അഹങ്കാരം എന്നും വെള്ളാപ്പള്ളി പറവൂരിലെ പരിപാടിയിൽ വിമർശിച്ചു.

സതീശൻ ഈഴവ സമൂഹത്തെ അവഹേളിച്ചുവെന്ന് വെള്ളാപ്പള്ളി ആരോപിച്ചു. “ഈഴവനായ സുധാകരനെ പുറത്താക്കി. മതേതരവാദിയാണെന്ന് പറയുന്ന സതീശൻ, ഈഴവർക്ക് എന്താണ് നൽകിയിരിക്കുന്നത്? ഏതെങ്കിലും ഈഴവർക്കെങ്കിലും സഹായം ലഭിച്ചിട്ടുണ്ടോ?” എന്നായിരുന്നു വെള്ളാപ്പള്ളിയുടെ ചോദ്യം.

സതീശന്റെ മണ്ഡലത്തിൽ എത്തി കാര്യങ്ങൾ തുറന്ന് പറയാതിരിക്കുന്നത് സമൂഹത്തിന്റെ അന്തസ്സിനും തന്റെ പൗരുഷത്തിനും ചേരില്ലെന്നും അദ്ദേഹം വ്യക്തമാക്കി. “ഞങ്ങളുടെ സമുദായത്തെ അധിക്ഷേപിച്ച ആളാണ് സതീശൻ. ശ്രീനാരായണ ധർമ്മം പഠിക്കണമെന്നാണ് സതീശൻ പറയുന്നത്. എന്നാൽ, ഈഴവർക്കായി സതീശൻ എന്ത് ചെയ്തു?” എന്നും വെള്ളാപ്പള്ളി ചോദ്യം ചെയ്തു.

100 പേരെ ജയിപ്പിക്കുമെന്ന് പറഞ്ഞിട്ടും ഒന്നും ചെയ്യാൻ കഴിയാത്ത നേതാവാണ് സതീശൻ എന്ന് വെള്ളാപ്പള്ളി വിമർശിച്ചു. “ഒരു ഡിസിസി ജില്ലാ സെക്രട്ടറി പോലും തുടർഭരണം കിട്ടില്ലെന്ന് പറയുന്നു. ഈഴവർ വോട്ടിടുന്ന യന്ത്രമല്ലാതെ അധികാരം ലഭിക്കുന്നില്ല. മുസ്ലിം വിരോധിയായി ഒതുക്കാൻ ശ്രമിച്ചാൽ ഞാൻ ഒതുങ്ങുന്നവനല്ല,” എന്നും അദ്ദേഹം പറഞ്ഞു.

പറവൂരിൽ 52% വോട്ട് ഉണ്ടെന്ന് സതീശൻ പറഞ്ഞു. “മാരാരിക്കുളത്തും അഹങ്കാരം പറഞ്ഞവർ തോറ്റ ചരിത്രമുണ്ട്” എന്നും വെള്ളാപ്പള്ളി പരിഹസിച്ചു.

“100 സീറ്റ് നേടുമെന്നു പറഞ്ഞാൽ ഞാൻ ജനറൽ സെക്രട്ടറി സ്ഥാനം രാജിവെക്കും. മറിച്ച് ഫലം വാശിയില്ലെങ്കിൽ രാഷ്ട്രീയ വനവാസത്തിന് സതീശൻ തയ്യാറാകുമോ?” എന്നും വെള്ളാപ്പള്ളി വെല്ലുവിളി ഉയർത്തി.

സതീശൻ സമൂഹത്തെയും രാഷ്ട്രീയത്തെയും തെറ്റിദ്ധരിപ്പിക്കുന്ന പ്രസ്താവനകളാണ് നടത്തുന്നതെന്നും, അത് അവസാനത്തിൽ അദ്ദേഹത്തിനുതന്നെ തിരിച്ചടിയാകുമെന്ന് വെള്ളാപ്പള്ളി മുന്നറിയിപ്പു നൽകി.

Tag; Vellappally’s harsh criticism against opposition leader VD Satheesan again

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button