Latest NewsNational

ആറു വയസുകാരനായ മകന് മുന്നില്‍ മേലുദ്യോഗസ്ഥനുമായി ലൈംഗിക ബന്ധം, വീഡിയോ സോഷ്യല്‍ മീഡിയയില്‍; വനിത കോണ്‍സ്റ്റബിള്‍ അറസ്റ്റില്‍

ജയ്പൂര്‍: ആറു വയസുകാരനായ മകന് മുന്നില്‍ മേലുദ്യോഗസ്ഥനുമായി ലൈംഗിക ബന്ധത്തിലേര്‍പ്പെട്ട വനിത കോണ്‍സ്റ്റബിള്‍ അറസ്റ്റില്‍. ജയ്പൂര്‍ കമ്മിഷണറേറ്റിലെ കോണ്‍സ്റ്റബിളിനെയാണ് പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്. യുവതിയുമായി ശാരീരിക ബന്ധത്തിലേര്‍പ്പെട്ട സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറെയും അറസ്റ്റ് ചെയ്തിട്ടുണ്ട്.

ഇരുവരെയും നേരത്തെ സസ്‌പെന്‍ഡ് ചെയ്തിരുന്നു. പോക്‌സോ നിയമപ്രകാരം രാജസ്ഥാന്‍ പൊലീസിലെ സ്‌പെഷല്‍ ഓപറേഷന്‍സ് ഗ്രൂപ്പാണ് ഇരുവരെയും അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ യുവതിയെ സെപ്തംബര്‍ 17വരെ റിമാന്‍ഡില്‍ വിട്ടു.സംഭവത്തിന്റ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു. ഇതിനുപിന്നാലെയാണ് നടപടി.

യുവതിയുടെ ജന്മദിനം ആഘോഷിക്കാന്‍ അജ്മീറിലെ ഒരു റിസോര്‍ട്ടില്‍ എത്തിയതായിരുന്നു ഇരുവരും. ആഘോഷത്തിനിടെ നീന്തല്‍ കുളത്തില്‍വച്ചുള്ള സ്വകാര്യ ദൃശ്യങ്ങള്‍ യുവതി തന്റെ മൊബൈലില്‍ പകര്‍ത്തി. ഇത് അബദ്ധത്തില്‍ വാട്‌സാപ്പ് സ്റ്റാറ്റസ് ആവുകയും, പിന്നീട് സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയും ചെയ്തു.നീന്തല്‍ കുളത്തില്‍ യുവതിയുടെ കുട്ടിയേയും കാണാം. യുവതിയുടെ സ്റ്റാറ്റസ് കണ്ട ഭര്‍ത്താവാണ് പൊലീസില്‍ പരാതി നല്‍കിയത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button