Kerala NewsLatest NewsNews
നാവികസേനയുടെ ഗ്ലൈഡർ തകർന്ന് പരുക്കേറ്റ ഉദ്യോഗസ്ഥർ മരിച്ചു

കൊച്ചി: പരിശീലന പറക്കലിനിടെ ഗ്ലൈഡര്‍ വിമാനം തകര്‍ന്നു വീണുണ്ടായ അപകടത്തില്‍ പെട്ട രണ്ട് നാവികസേന ഉദ്യോഗസ്ഥരും മരിച്ചു. രാജീവ് ഝാ, സുനില്‍ കുമാര്‍ എന്നിവരാണ് മരിച്ചത്. ഇന്ന് രാവിലെ ഏഴ് മണിയോടെയാണ് അപകടം നടന്നത്.
പരിശീലന പറക്കലിനിടെ ബി.ഒ.ടി പാലത്തിന് സമീപത്താണ് അപകടം നടന്നത്. ഒഴിഞ്ഞ ഭാഗത്തെ റോഡിലേക്ക് ഗ്ലൈഡർ തകർന്ന് വീഴുകയായിരുന്നു. പരുക്കേറ്റ ഉദ്യോഗസ്ഥരെ ഐഎൻഎസ് സഞ്ജീവനിയിലേക്ക് മാറ്റിയിരുന്നു. ചികിത്സ നൽകുന്നതിനിടെയാണ് മരണം സംഭവിച്ചത്. വലിയ ശബ്ദത്തോടുകൂടി വിമാനം തകര്‍ന്നുവീണത് കണ്ടു എന്നായിരുന്നു ദൃക്‌സാക്ഷികള്‍ അറിയിച്ചത്. സംഭവത്തില്‍ പ്രത്യേക അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.


