Kerala NewsLatest News

പ്രളയ ദുരിതാശ്വാസത്തിന് ഗുരുവായൂര്‍ ദേവന്റെ സ്വത്ത് വേണ്ട, തിരിച്ചു നല്‍കാത്തതില്‍ പ്രതിഷേധം

ഗുരുവായൂര്‍ ദേവസ്വത്തിന്റെ 10 കോടി രൂപ സര്‍ക്കാരിന്റെ പ്രളയദുരിതാശ്വാസത്തിലേക്ക് അനധികൃതമായി കൈമാറ്റം ചെയ്യപ്പെട്ട വിഷയത്തില്‍ ബഹുമാനപ്പെട്ട ഹൈക്കോടതി ദേവന്റെ സ്വത്ത് മറ്റു കാര്യങ്ങളിലേക്ക് ദുരുപയോഗം ചെയ്യാന്‍ പാടില്ല എന്ന് പറയുകയും .സര്‍ക്കാര്‍ പലിശ സഹിതം തിരിച്ചടക്കണമെന്നും വിധി പ്രസ്ഥാവിച്ചിരുന്നു.

പക്ഷെ നാളിതുവരെ ഒരു രൂപ പോലും ദേവസ്വത്തിലേക്ക് തിരിച്ചടക്കാതിരിക്കുകയും, പണം തിരിച്ച് നല്‍കാന്‍ സാധിക്കില്ല എന്ന് പറഞ്ഞ് കൊണ്ട് സര്‍ക്കാര്‍ സുപ്രിം കോടതിയില്‍ പുനപരിശോധനാ ഹര്‍ജി സമര്‍പ്പിച്ചിരിക്കുകയാണ്.കൂടതെ ദേവസ്വം ഈ പണം തിരിച്ച് വാങ്ങുന്നതിനുള്ള ഒരു നടപടിയും കൈക്കൊള്ളാതെ ഭക്തജനങ്ങളെ വഞ്ചിക്കുന്ന നിലപാടിലാണ്

സര്‍ക്കാരും ദേവസ്വവും ഭക്തജനങ്ങളെ വഞ്ചിക്കുന്ന ഈ നിലപാടിനെതിരെ രാഷ്ട്രിയ ബജ്‌റംഗ്ദള്‍ ഗുരുവായൂര്‍ ക്ഷേത്രത്തിന്റെ പടിഞ്ഞാറെ നടയില്‍ പ്രതിഷേധയോഗം സംഘടിപ്പിച്ചു.രാഷ്ട്രിയ ബജ്‌റംഗ്ദള്‍ സംസ്ഥാന പ്രസിഡന്റ് വിപിന്‍ ലാല്‍ കൊടുങ്ങല്ലൂര്‍ യോഗം ഉദ്ഘാടനം ചെയ്യ്ത് സംസാരിച്ചു. RBD സംസ്ഥാന ജനറല്‍ സെക്രട്ടറി വിവേക് AHP ജില്ലാ പ്രസിഡന്റ് ബൈജു കണ്ണപുരം, AH Pജില്ലാ ജനറല്‍ സെക്രട്ടറി ഗിനീഷ് കരിങ്ങാട്ട്, RBD ജില്ലാ പ്രസിഡന്റ് സുനിഷ് കടവല്ലൂര്‍, ഹിന്ദു ഹെല്‍പ്പ് ലൈന്‍ സംസ്ഥാന കോർഡിനേറ്റർ ലാലൂ കൊടുങ്ങല്ലൂര്‍ എന്നിവര്‍ പങ്കെടുത്തു

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button