indiaLatest NewsNationalNews

രാജ്യ തലസ്ഥാനമായ ഡൽഹിയുടെ പേര് ‘ഇന്ദ്രപ്രസ്ഥ’ എന്നാക്കണമെന്ന് വിഎച്ച്പി

രാജ്യ തലസ്ഥാനമായ ഡൽഹിയുടെ പേര് ‘ഇന്ദ്രപ്രസ്ഥ’ എന്നാക്കണമെന്ന് വിശ്വഹിന്ദു പരിഷത്ത് (വിഎച്ച്പി) ആവശ്യപ്പെട്ടു. പേരുമാറ്റം ആവശ്യപ്പെട്ട് സംഘടന കേന്ദ്ര സർക്കാരിന് കത്ത് നൽകി. ഡൽഹിയുടെ പുരാതന ചരിത്രവും സാംസ്‌കാരിക പാരമ്പര്യവും സംരക്ഷിക്കുന്നതിനായി ‘ഇന്ദ്രപ്രസ്ഥ’ എന്ന പേരാണ് ഏറ്റവും യോജിച്ചതെന്ന് വിശദീകരിച്ച് വിഎച്ച്പിയുടെ ഡൽഹി ഘടകം സാംസ്‌കാരിക മന്ത്രി കപിൽ മിശ്രയ്ക്കാണ് കത്ത് അയച്ചത്.

ഇതോടൊപ്പം, ഇന്ദിരാ ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിന് ‘ഇന്ദ്രപ്രസ്ഥ രാജ്യാന്തര വിമാനത്താവളം’ എന്ന പേരും ഓൾഡ് ഡൽഹി റെയിൽവേ സ്റ്റേഷനു ‘ഇന്ദ്രപ്രസ്ഥ സ്റ്റേഷൻ’ എന്ന പേരും നൽകണമെന്നാണ് വിഎച്ച്പി ഡൽഹി സെക്രട്ടറി സുരേന്ദ്ര കുമാർ ഗുപ്ത കത്തിൽ ആവശ്യപ്പെട്ടിരിക്കുന്നത്. ഷാജഹാനാബാദ് ഡെവലപ്‌മെന്റ് ബോർഡിന്റെ പേരും ‘ഇന്ദ്രപ്രസ്ഥ ഡെവലപ്‌മെന്റ് ബോർഡ്’ ആക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ഡൽഹി എന്ന പേര് വെറും 2000 വർഷത്തെ ചരിത്രം മാത്രമേ പ്രതിനിധീകരിക്കുന്നുള്ളൂവെന്നും, ‘ഇന്ദ്രപ്രസ്ഥ’ എന്ന പേര് 5000 വർഷത്തിലധികം പഴക്കമുള്ള സാംസ്‌കാരിക പാരമ്പര്യത്തെയും മഹാഭാരതകാല ചരിത്രത്തെയും പ്രതിഫലിപ്പിക്കുന്നതാണെന്നും സുരേന്ദ്ര കുമാർ ഗുപ്ത വ്യക്തമാക്കി. കൂടാതെ, ഡൽഹിയിലെ ഹെറിറ്റേജ് വോക്കിൽ ഹിന്ദു രാജാക്കന്മാരുടെ സ്മാരകങ്ങളും ക്ഷേത്രങ്ങളും ഉൾപ്പെടുത്തണമെന്നും കത്തിൽ ആവശ്യപ്പെട്ടിട്ടുണ്ട്. ഈ നിർദേശങ്ങൾ പണ്ഡിതന്മാരുടെയും ചരിത്രകാരന്മാരുടെയും അഭിപ്രായങ്ങൾ പരിഗണിച്ചാണ് മുന്നോട്ടുവച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Tag: VHP wants the name of the national capital Delhi to be changed to ‘Indraprastha’

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button