Uncategorized

വൈസ് ചാൻസലർ ഡോ. മോഹനൻ കുന്നുമ്മൽ സിന്ഡിക്കേറ്റിനെതിരെ കർശന നടപടി; രജിസ്ട്രാർ ഇൻ-ചാർജ് നോട്ടീസ് പുറപ്പെടുവിച്ചു

കേരള സർവകലാശാലയിലെ ഭരണ പ്രതിസന്ധി രൂക്ഷമാകുന്ന സാഹചര്യത്തിൽ വൈസ് ചാൻസലർ ഡോ. മോഹനൻ കുന്നുമ്മൽ സിന്ഡിക്കേറ്റിനെതിരെ കർശന നടപടി സ്വീകരിച്ചു. ജീവനക്കാരെ വിളിച്ചുവരുത്താനും നിർദ്ദേശങ്ങൾ നൽകാനും സിന്ഡിക്കേറ്റിന് അധികാരമില്ലെന്ന് ചൂണ്ടിക്കാട്ടി വൈസ് ചാൻസലറുടെ നിർദേശപ്രകാരം രജിസ്ട്രാർ ഇൻ-ചാർജ് മിനി കാപ്പൻ നോട്ടീസ് പുറപ്പെടുവിച്ചു.

സിന്ഡിക്കേറ്റ് അംഗങ്ങൾക്ക് സർവകലാശാല ഭരണത്തിൽ ഇടപെടാൻ പാടില്ലെന്നും യോഗങ്ങൾക്ക് പുറത്തുള്ള തീരുമാനങ്ങൾക്ക് നിയമസാധുതയില്ലെന്നും ഉത്തരവിൽ വ്യക്തമാക്കി. ഫയലുകൾ ആവശ്യപ്പെടുന്നതടക്കമുള്ള ഇടപെടലുകൾ അനുവദനീയമല്ല. അംഗങ്ങൾ അധികാരം വിനിയോഗിക്കേണ്ടത് സിന്ഡിക്കേറ്റ് യോഗങ്ങളിൽ മാത്രം, അതുമാത്രമല്ല, പ്രത്യേക സാഹചര്യങ്ങളിൽ വൈസ് ചാൻസലറുടെ അനുമതി നിർബന്ധമാണ്. യോഗത്തിന് പുറത്തുനിന്നുള്ള സമൻസ്, നിർദ്ദേശങ്ങൾ എന്നിവ ജീവനക്കാർ അവഗണിക്കണമെന്നും, ഇത്തരം ഇടപെടലുകൾ ഉണ്ടായാൽ വിസിയെ അറിയിക്കണമെന്നും നോട്ടീസിൽ വ്യക്തമാക്കിയിട്ടുണ്ട്.

രജിസ്ട്രാറുടെ സസ്‌പെൻഷൻ അംഗീകരിക്കാതെ സമവായത്തിന് സാധ്യതയില്ലെന്ന നിലപാടിലാണ് വൈസ് ചാൻസലർ തുടരുന്നത്. സർവകലാശാലയിലെ ഭരണഫയലുകൾ സംബന്ധിച്ച് നിർണായക നടപടികളും വിസി സ്വീകരിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം കെ.എസ്. അനിൽകുമാർ അയച്ച യൂണിവേഴ്‌സിറ്റി യൂണിയൻ ഫണ്ടുമായി ബന്ധപ്പെട്ട ഫയൽ വിസി തിരികെ അയച്ചിരുന്നു.

Tag: Vice Chancellor Dr. Mohanan Kunnummal takes strict action against the syndicate; Registrar in-charge issues notice

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button