indiaLatest NewsNationalNews
ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പ് സെപ്റ്റംബർ 9ന്; സൂക്ഷ്മ പരിശോധന ആഗസ്റ്റ് 22ന്

ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പ് സെപ്റ്റംബർ 9ന് നടക്കുമെന്ന് പ്രഖ്യാപിച്ചു. അന്നേ ദിവസം വോട്ടെണ്ണലും പൂർത്തിയാകും. നാമനിർദ്ദേശ പത്രിക സമർപ്പിക്കാനുള്ള അവസാന തീയതി ആഗസ്റ്റ് 21 ആണെങ്കിൽ, സൂക്ഷ്മ പരിശോധന ആഗസ്റ്റ് 22ന് നടക്കും. ജഗ്ദീപ് ധൻകർ രാജിവെച്ചതിനെ തുടർന്ന് തെരഞ്ഞെടുപ്പ് ആവശ്യമായി വന്നതാണ്.
ഉപരാഷ്ട്രപതിയെ തിരഞ്ഞെടുക്കുന്നത് പാർലമെന്റിലെ ഇരു സഭകളിലെയും അംഗങ്ങൾ ഉൾപ്പെടുന്ന ഇലക്ടറൽ കോളേജാണ്. രഹസ്യ ബാലറ്റ് രീതിയിലാണ് തെരഞ്ഞെടുപ്പ് നടക്കുക. ഓരോ എംപിയും സ്ഥാനാർത്ഥികളെ മുൻഗണന ക്രമത്തിൽ റാങ്ക് ചെയ്ത് വോട്ട് രേഖപ്പെടുത്തും. എല്ലാ വോട്ടുകൾക്കും തുല്യ മൂല്യമാണെന്ന് വ്യക്തമാക്കിയിട്ടുണ്ട്.
Tag:Vice Presidential election on September 9; scrutiny on August 22