
ജഗ്ദീപ് ധൻകര്‍ അപ്രതീക്ഷിതമായി രാജിവെച്ചതിനെത്തുടർന്ന് പുതിയ ഉപരാഷ്ട്രപതിയെ തെരഞ്ഞെടുക്കുന്നതിനായുള്ള തിരഞ്ഞെടുപ്പ് നടപടികൾ പൂർത്തിയായതായി ദേശീയ തെരഞ്ഞെടുപ്പ് കമ്മിഷൻ.
പാർലമെന്റിലെ ലോക്സഭയിലെയും രാജ്യസഭയിലെയും അംഗങ്ങളെ ഉൾപ്പെടുത്തി രൂപവത്കരിക്കുന്ന ഇലക്ടറൽ കോളേജിന്റെ അടിസ്ഥാനത്തിൽ ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പു നടക്കും. ഇതിനായുള്ള നടപടികൾ ആരംഭിച്ചെന്നും, തെരഞ്ഞെടുപ്പ് നടപടികൾ കാര്യക്ഷമമായി നടപ്പിലാക്കുന്നതിനായി റിട്ടേണിങ് ഓഫീസർമാരെ നിയോഗിക്കുന്ന പ്രക്രിയ പുരോഗമിച്ചുകൊണ്ടിരിക്കുകയാണെന്നും കമ്മീഷൻ അറിയിച്ചു. എല്ലാ ഒരുക്കങ്ങളും പൂർത്തിയായതിനു ശേഷമാകും ഔദ്യോഗിക തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിക്കുക.
ആരാകും പുതിയ ഉപരാഷ്ട്രപതിയെന്നതിനെച്ചൊല്ലി ദേശീയ രാഷ്ട്രീയത്തിൽ ചർച്ചകൾ തീവ്രമാകുകയാണ്. ജെഡിയു നേതാവും കേന്ദ്ര കൃഷിവകുപ്പ് സഹമന്ത്രിയുമായ രാംനാഥ് ഠാക്കൂറിന്റെ പേരും സാധ്യതാപട്ടികയിൽ ഉയർന്നുവരുന്നവയിൽപ്പെടുന്നു.
Tag: Vice Presidential Election: Preparations have begun, says National Election Commission