Editor's ChoiceKerala NewsLatest NewsLocal NewsNews
മന്ത്രി എം.എം.മണിയുടെ മകള്‍ക്ക് വിജയം.

രാജാക്കാട്/ തദ്ദേശ തിരഞ്ഞെടുപ്പിൽ വൈദ്യുതി മന്ത്രി എം.എം. മണിയുടെ മകള്‍ക്ക് വിജയം. രാജാക്കാട് ഗ്രാമപഞ്ചായത്ത് ഏഴാം വാർഡിൽ നിന്നാണ് എൽ.ഡി.എഫ് സ്ഥാനാർഥി സതി കുഞ്ഞുമോൻ വിജയിച്ചത്.ഇടുക്കി ജില്ലയിലെ രാജാക്കാട് പഞ്ചായത്തിലെ ടൗൺ ഭാഗം ഉൾപ്പെടുന്നതാണ് ഏഴാംവാർഡ്. രണ്ടുതവണ പഞ്ചായത്തംഗമായിരുന്ന സതി കഴിഞ്ഞതവണ പ്രസിഡന്റുമായിരുന്നു. വീട് ഉൾപ്പെടുന്ന എൻ.ആർ. സിറ്റി അഞ്ചാംവാർഡിൽ നിന്നാണ് രണ്ടുവട്ടവും ഇതിനു മുൻപും ജയിച്ചിരുന്നത്. സി.പി.എം. ജില്ലാകമ്മിറ്റി അംഗം വി.എ. കുഞ്ഞുമോനാണ് ഭർത്താവ്. മന്ത്രി മണിയുടെ ഇളയമകൾ സുമാ സുരേന്ദ്രൻ രാജാക്കാടിന് തൊട്ടടുത്തുള്ള രാജകുമാരി പഞ്ചായത്ത് പ്രസിഡന്റായിരുന്നു.