keralaKerala NewsLatest NewsUncategorized

രാഷ്ട്രപതിയുടെ സന്ദര്‍ശനത്തിനിടെ വിഡിയോ ചിത്രീകരണം; പൊലീസിനെ വെട്ടിച്ച് കടന്ന ബൈക്ക് യാത്രികര്‍ പിടിയില്‍

രാഷ്ട്രപതിയുടെ കേരള സന്ദർശനവുമായി ബന്ധപ്പെട്ട് ഏർപ്പെടുത്തിയ ഗതാഗത നിയന്ത്രണങ്ങൾ ലംഘിക്കുകയും പോലീസ് ഉദ്യോഗസ്ഥരുടെ നിർദ്ദേശങ്ങൾ അവഗണിച്ച് അപകടകരമായ രീതിയിൽ വാഹനമോടിക്കുകയും ചെയ്ത മൂന്ന് യുവാക്കൾ പിടിയിൽ. പാലാ അതിരമ്പുഴ സ്വദേശികളായ ജിഷ്ണു രതീഷ്, കിടങ്ങൂർ സ്വദേശി സതീഷ്, കോതനല്ലൂർ സ്വദേശി സന്തോഷ് ചൊല്ലപ്പൻ എന്നിവരാണ് അറസ്റ്റിലായത്. രാഷ്ട്രപതി ദ്രൗപദി മുർമുവിന്റെ പാലാ സന്ദർശനത്തിനിടെയാണ് സംഭവം.

പാലാ സെന്റ് തോമസ് കോളേജിന്റെ പ്ലാറ്റിനം ജൂബിലി സമാപന സമ്മേളനം നടക്കുന്നതിനിടെ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയ റോഡിലൂടെയാണ് ഇവർ ഒരു ബൈക്കിൽ മൂന്നുപേരായി എത്തിയത്. വാഹനങ്ങൾക്ക് പ്രവേശനമില്ലാത്ത ഈ റോഡിലൂടെ നിയന്ത്രണം മറികടന്നെത്തിയ ഇവരെ പോലീസ് തടയാൻ ശ്രമിച്ചെങ്കിലും, നിർത്താതെ വെട്ടിച്ച് കടന്നുകളയുകയായിരുന്നു. കെ.എൽ. 06 ജെ 6920 എന്ന നമ്പറിലുള്ള ബൈക്കിലാണ് യുവാക്കൾ എത്തിയത്.

സന്ദർശനത്തിന്റെ ഭാഗമായി കോട്ടയം നഗരത്തിലും പാലായിലും കനത്ത ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു. പാലാ ഏറ്റുമാനൂർ റോഡിൽ പാലാ ജനറൽ ആശുപത്രി ജംഗ്ഷനും മുത്തോലിക്കും ഇടയിൽ കർശന നിയന്ത്രണമാണ് ഉണ്ടായിരുന്നത്. ബൈക്ക് ഓടിച്ചിരുന്നയാൾക്ക് മാത്രമാണ് ഹെൽമറ്റ് ഉണ്ടായിരുന്നത്. യുവാക്കളെ പിടികൂടിയ പോലീസ് ബൈക്കും കസ്റ്റഡിയിലെടുത്തു.

Tag: Video recording during President’s visit; Bikers caught after evading police

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button