എന്റെ ശരീരത്തെ ഞാന്‍ വെറുത്തുപോയി,ദേശീയ പ്രശ്‌നമായി എന്റെ ശരീരമെന്ന് വിദ്യാ ബാലന്‍

ബോഡി ഷെയിമിങ്ങിന് വിധേയയായതിന്റെ ദുരനുഭവങ്ങള്‍ തുറന്ന് പറഞ്ഞ് ബോളിവുഡ് നടി വിദ്യാബാലന്‍. ഒരുപാടു കാലം സ്വന്തം ശരീരത്തെ താന്‍ വെറുത്തിരുന്നുവെന്നും നടി വെളിപ്പെടുത്തി. ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കവേയാണ് നടിയുടെ തുറന്നു പറച്ചില്‍.
ചലച്ചിത്ര പാരമ്പര്യമില്ലാത്ത കുടുംബമാണ് എന്റേത്. ശരിയായ രീതിയില്‍ കാര്യങ്ങള്‍ പറഞ്ഞു തരാന്‍ തനിക്ക് ആരും ഉണ്ടായിരുന്നില്ല. എന്റെ ശരീര വണ്ണം ഒരു ദേശീയ പ്രശ്‌നമായി മാറിയിരുന്നു. എപ്പോഴും ഒരു അമിത വണ്ണമുള്ള പെണ്‍കുട്ടിയായിട്ടാണ് എല്ലാവരും എന്നെ കണ്ടിരുന്നത്.
ജീവിതത്തില്‍ ഉടനീളം എനിക്ക് ഹോര്‍മോണ്‍ പ്രശ്‌നങ്ങളുണ്ടായിരുന്നു. ദീര്‍ഘനാള്‍ എന്റെ സ്വന്തം ശരീരത്തെ ഞാന്‍ തന്നെ വെറുത്തു. ശരീരം എന്നെ വഞ്ചിച്ചു എന്നു വരെ ചിന്തിച്ചു. സമ്മര്‍ദ്ദങ്ങളിലായിരുന്ന നാളുകളില്‍ എനിക്ക് ദേഷ്യം മാത്രമേ വരാറുള്ളൂ. കുറെ നാളുകള്‍ എടുത്തു ഈ മാനസിക പ്രശ്‌നങ്ങളില്‍ നിന്നും കരകയറാന്‍. സ്വന്തം ശരീരത്തെ സ്‌നേഹിച്ച് തുടങ്ങിയപ്പോള്‍ ജനങ്ങള്‍ എന്നെ അംഗീകരിച്ച് തുടങ്ങിയെന്നും വിദ്യ ബാലന്‍ പറഞ്ഞു. പരിനീതി എന്ന ചിത്രത്തിലൂടെ ബോളിവുഡിലെത്തിയ വിദ്യാബാലന്‍ രാജ്യത്തെ ഏറ്റവും മികച്ച നടിമാരിലൊരാളാണ്.