
ഹ്യൂമണ്‍ കമ്പ്യൂട്ടര്‍ എന്നറിയപ്പെട്ട ലോകത്തെ ഗണിത ശാസത്ര പ്രതിഭ ശകുന്തള ദേവിയുടെ ജീവതകഥ പറയുന്ന ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങി. നടി വിദ്യാ ബാലന്‍ നിറഞ്ഞാടുന്ന ചിത്രത്തിന്റെ ട്രെയിലര്‍ ഇതിനോടകം തന്നെ വന്‍ജനപ്രീതിയാണ് നേടിയിരിക്കുന്നത്.
അനു മേനോന്‍ ആണ് ശകുന്തളാ ദേവിയുടെ ജീവിത കഥ പ്രമേയമാക്കി ചിത്രം ഒരുക്കുന്നത്. കണക്കുമായി ഒരു ബന്ധവുമില്ലാത്ത ആളാണ് താന്‍ എന്നും, ശകുന്തള ദേവിയായി അഭിനയിക്കാന്‍ കഴിഞ്ഞതിന്റെ ആവേശത്തിലാണ് താന്‍ എന്നും വിദ്യാ ബാലന്‍ പറഞ്ഞിരുന്നു. ശകുന്തള ദേവിയുടെ കഥാപാത്രം ആകുന്നതിന് രൂപത്തിലും ഭാവത്തിലും ഒക്കെ വിദ്യാ ബാലന്‍ മാറ്റങ്ങള്‍ വരുത്തി. പുതിയ ഹെയര്‍സ്റ്റൈലിലും ലുക്കിലുമാണ് വിദ്യ ബാലന്‍ സിനിമയില്‍ അഭിനയിച്ചിരിക്കുന്നത്. ശകുന്തള ദേവിയുടെ ജീവിതത്തിലെ പ്രധാനപ്പെട്ട ഭാഗമായ ഇംപീരിയല്‍ കോളേജില്‍ ചിത്രത്തിന്റെ ചിത്രീകരണം നടന്നിരുന്നു. ശകുന്തള ദേവിക്ക് ഗിന്നസ് ബുക്ക് ഓഫ് വേള്‍ഡ് റെക്കോര്‍ഡ്‌സ് ലഭിക്കുന്നത് ഇംപീരിയല്‍ കോളേജില്‍ നിന്നാണ്. ആ കോളേജില്‍ പോകാന്‍ അവസരം ലഭിച്ചത് ഭാഗ്യമായിട്ടാണ് കാണുന്നതെന്നും വിദ്യാ ബാലന്‍ പറഞ്ഞിരുന്നു. 84 മത്തെ വയസില്‍ 2013 ഏപ്രില്‍ 21നായിരുന്നു ശകുന്തള ദേവി അന്തരിച്ചത്. വിദ്യാ ബാലന്റെ മകളായി ചിത്രത്തില്‍ അഭിനയിക്കുന്നത് സാന്യ മല്‍ഹോത്രയാണ്. ശകുന്തള ദേവിയുടെ മകള്‍ അനുപമ ബാനര്‍ജി എന്ന കഥാപാത്രമായിട്ടാണ് സാന്യ മല്‍ഹോത്ര ചിത്രത്തില്‍ അഭിനയിച്ചിരിക്കുന്നത്.