കെ.എസ്.ആര്‍.ടി.സി.യിലെ 100 കോടി രൂപയുടെ ക്രമക്കേട് :വിജിലന്‍സ് അന്വേഷണത്തിന് മുഖ്യമന്ത്രിയുടെ അനുമതി
കെ.എസ്.ആര്‍.ടി.സി.യിലെ 100 കോടി രൂപയുടെ ക്രമക്കേടില്‍ വിജിലന്‍സ് അന്വേഷണത്തിന് മുഖ്യമന്ത്രിയുടെ അനുമതി.വിജിലന്‍സ് അന്വേഷണം നടത്താനുള്ള ഗതാഗതമന്ത്രി ആന്റണി രാജുവിന്റെ ശുപാര്‍ശ മുഖ്യമന്ത്രി അംഗീകരിച്ചു .
യു ഡി എഫ് ഭരണ കാലത്ത്, 2013 വരെയുള്ള കണക്കുകളിലെ ക്രമക്കേട് അന്വേഷിക്കാനാണ് സര്‍ക്കാര്‍ തീരുമാനിച്ചത്.ഇത് സംബന്ധിച്ച രേഖകള്‍ പരിശോധിച്ച ഗതാഗതമന്ത്രി ആന്റണി രാജു , വിജിലന്‍സ് അന്വേഷണം മുഖ്യമന്ത്രിയ്ക്കു ശുപാര്‍ശ ചെയ്യുകയായിരുന്നു .കെ.എസ്.ആര്‍.ടി.സി തങ്ങളുടെ ബാങ്ക് , ട്രഷറി ഇടപാടുകളുടെ രേഖകളൊന്നും സൂക്ഷിച്ചിട്ടില്ലെന്നതാണ് ആരോപണം .
രേഖകള്‍ സൂക്ഷിക്കാതെ ഫണ്ട് മാനേജ്മെന്റില്‍ ഉദ്യോഗസ്ഥര്‍ ആശയകുഴപ്പം സൃഷ്ടിച്ചുവെന്ന് കെ.എസ്.ആര്‍.ടി.സി, ധനകാര്യ വകുപ്പിലെ അഡീഷണല്‍ സെക്രട്ടറിയുടെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തില്‍ ബോധ്യപ്പെട്ടിരുന്നു .
ക്രമക്കേടിന്റെ കാരണക്കാരായ ഉദ്യോഗസ്ഥരെയും ഈ അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു . ഉദ്യോഗസ്ഥരില്‍ ഒരാള്‍ ഇപ്പോഴും സര്‍വ്വീസില്‍ ഉണ്ട് . ഒരാള്‍ പിരിഞ്ഞ് പോവുകയും , മറ്റ് രണ്ട് പേര്‍ മറ്റ് വകുപ്പുകളില്‍ നിന്ന് ഡെപ്യൂട്ടേഷനില്‍ എത്തിയവരുമാണ് .
സാമ്ബത്തികമായി കടുത്ത പ്രതിസന്ധി നേരിടുന്ന കെ.എസ്.ആര്‍.ടി.സിയില്‍ സാമ്ബത്തിക അച്ചടക്കം കൊണ്ടു വരേണ്ട ഉദ്യേഗസ്ഥര്‍ക്കുണ്ടായ വീഴ്ച ഗുരുതരമുള്ളതാണെന്ന് അന്വഷണ റിപ്പോര്‍ട്ടില്‍ പറയുന്നു . ധനകാര്യ ദുരുപയോഗവും ക്രമക്കേടും സംബന്ധിച്ച് അന്വേണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് വിജിലന്‍സ് അന്വേഷണം നടത്താന്‍ ഗതാഗതമന്ത്രി ശുപാര്‍ശ ചെയ്തത് .