രമേശ് ചെന്നിത്തലയ്ക്കെതിരെ വിജിലൻസ് അന്വേഷണം രാജ്ഭവൻ പെട്ടെന്നൊരു തീരുമാനം എടുക്കില്ല.

തിരുവനന്തപുരം / പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്കെ തിരെ ബാർ കോഴക്കേസിൽ അന്വേഷണാനുമതി നൽകുന്ന കാര്യത്തിൽ പെട്ടെന്നൊരു തീരുമാനം വേണ്ടെന്ന നിലപാടിൽ രാജ്ഭവൻ. എല്ലാ നിയമവശങ്ങളും പരിശോധിച്ച ശേഷമേ തീരുമാനം സർക്കാരിനെ
രാജ്ഭവൻ അറിയിക്കുകയുള്ളൂ. ഇതിനിടെ കോഴ വാങ്ങിയെന്ന ആരോപണം ഉയർന്ന സമയത്ത് രമേശ് ചെന്നിത്തല കെപിസിസി പ്രസിഡണ്ട് മാത്രമായിരുന്നതിനാൽ ഗവർണറുടെ അനുമതി ആവശ്യ മില്ലെന്ന നിലപാടിലേക്കാണ് സർക്കാർ ഇപ്പോൾ എത്തിയിട്ടുള്ളത്.
നിലവിൽ ക്യാബിനറ്റ് പദവിയുള്ള പ്രതിപക്ഷ നേതാവ് എന്ന നിലയിൽ ആണ് രമേശ് ചെന്നിത്തലയുടെ കാര്യത്തിൽ അന്വേഷ ണത്തിന് ഗവർണറുടെ അനുമതി കൂടി സർക്കാർ ആവശ്യപ്പെട്ടി രിക്കുന്നത്. അതേസമയം,ഗവർണറുടെ അനുമതി വൈകിയാൽ അന്വേഷണവുമായി മുന്നോട്ടു പോകാൻ സർക്കാർ വിജിലൻസിനു അനുമതി നൽകാനുള്ള സാധ്യതയാണ് ഇപ്പോഴുള്ളത്.യു ഡി എഫ് സർക്കാരിന്റെ കാലത്ത് കെപിസിസി പ്രസിഡന്റായിരുന്ന രമേശ് ചെന്നിത്തലയ്ക്ക് ഒരു കോടി രൂപയും, കെ.ബാബുവിന് 50 ലക്ഷവും വി.എസ്.ശിവകുമാറിനു 25 ലക്ഷവും നൽകിയെന്നായിരുന്നു ബിജു രമേശ് ഉന്നയിച്ച ആരോപണം.