CrimeEditor's ChoiceKerala NewsLatest NewsLaw,Local NewsNationalNews
കെ.എം ഷാജി എം.എല്‍.എക്കെതിരെ വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവ്.

കെ.എം ഷാജി എം.എല്‍.എക്കെതിരെ വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവ്. അനധികൃതമായി സ്വത്ത് സമ്പാദിച്ചെന്ന അഭിഭാഷകനായ എം.ആര്‍ ഹരീഷ് നല്‍കിയ ഹരജിയിലാണ് നടപടി. കോഴിക്കോട് വിജിലന്‍സ് കോടതി വിജിലന്‍സ് എസ്.പിയോട് പ്രാഥമിക അന്വേഷണം നടത്താന്‍ കോടതി ആവശ്യപ്പെടുകയായിരുന്നു. അതേസമയം, പ്ലസ് ടു കോഴക്കേസുമായി ബന്ധപെട്ടു കോഴിക്കോട് ഇ.ഡി ഓഫീസില്‍ കെ.എം ഷാജിയുടെ ഭാര്യ ആശയുടെ മൊഴി എടുക്കുകയാണ്. അധികൃതർ അനുമതി നൽകിയ അളവിൽ കൂടുതല്‍ ഷാജി വീട് നിർമ്മിച്ചതായി ആരോപണം ഉയർന്നിരുന്നു. ആശയുടെ പേരിലാണ് ഈ വീടുള്ളത്. ഇതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചോദിച്ചറിയാനാണ് ആശയെ ഇ ഡി വിളിച്ചുവരുത്തിയത്. ഒപ്പം പ്ലസ് ടു കോഴക്കേസും ഷാജിയുടെ സ്വത്ത് സമ്പാദനത്തെ കുറിച്ചും, കെ.എം ഷാജിയുടെ പണമിടപാടുകളെക്കുറിച്ചും ആശയില്‍ നിന്നും ഇ ഡി ചോദിച്ചറിയുമെന്നാണ് റിപ്പോർട്ട്.