Kerala NewsLatest NewsNewsPolitics
അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ കെ എം ഷാജിയെ വിജിലന്‍സ് ഇന്ന് ചോദ്യം ചെയ്യും
കോഴിക്കോട്: അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ കെ എം ഷാജിയെ വിജിലന്‍സ് ഇന്ന് ചോദ്യം ചെയ്യും. ഇന്നലെ വൈകീട്ട് ചോദ്യം ചെയ്യാനുള്ള വിജിലന്‍സ് നോട്ടിസ് ഷാജി കൈപ്പറ്റിയിരുന്നു.
ഷാജിയുടെ കണ്ണൂരിലെയും കോഴിക്കോട്ടെയും വീടുകളില്‍നിന്ന് കണ്ടെടുത്ത പണം, സ്വര്‍ണ്ണം എന്നിവയുടെ ഉറവിടം, കണ്ടെടുത്ത 77 രേഖകള്‍ സംബന്ധിച്ച വിവരങ്ങളാണ് ചോദ്യം ചെയ്യലിലൂടെ വിജിലന്‍സ് ശേഖരിക്കുക.
ചോദ്യം ചെയ്യലുമായി സഹകരിക്കുമെന്ന് കെ എം ഷാജി പറഞ്ഞു. കണ്ണൂര്‍ ചാലാട്ടെ വീട്ടില്‍ നിന്ന് അന്വേഷണ സംഘം പിടിച്ചെടുത്ത നാല്‍പ്പത്തി എട്ട് ലക്ഷത്തിലധികം രൂപ, കണ്ണൂരെയും കോഴിക്കോട്ടെയും വീടുകളില്‍ നിന്ന് കണ്ടെത്തിയ 77 രേഖകള്‍ എന്നിവ ഇന്നലെ കോഴിക്കോട് വിജിലന്‍സ് കോടതിയില്‍ ഹാജരാക്കിയിരുന്നു.