Kerala NewsLatest NewsNews

വല്ലാത്ത സമ്പാദ്യം, കെഎം ഷാജിക്ക് വരവിനെക്കാള്‍ 166 % അധിക സ്വത്തെന്ന് വിജിലന്‍സ് അന്വേഷണ റിപ്പോര്‍ട്ട്

അഴീക്കോട് മണ്ഡലത്തിലെ യു.ഡി.എഫ് സ്ഥാനാര്‍ഥിയും, മുസ്ലിംലീഗ് സംസ്ഥാന സെക്രട്ടറിയുമായ കെ.എം. ഷാജിക്ക് വരവില്‍ കവിഞ്ഞ സ്വത്തെന്ന് വിജിലന്‍സിന്റെ പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട്. 2011 മുതല്‍ 2020 വരെയുള്ള കാലയളവിലെ വരുമാനത്തില്‍ വരവിനെക്കാള്‍ 166 % അധികമാണ് വര്‍ധനവ് കണ്ടെത്തിയത്. ഇക്കാലയളവില്‍ 88,57,452 രൂപയാണ് വരുമാനം. 2,03,80,557 കോടി രൂപയുടെ സമ്ബാദ്യം ഈ ഘട്ടത്തില്‍ ഉണ്ടായെന്നാണ് കണക്ക്.

എം.എല്‍.എയ്‌ക്കെതിരെ പ്രഥമദൃഷ്ട്യാ കേസെടുക്കാന്‍ തെളിവുണ്ടെന്നും കഴിഞ്ഞ ദിവസം കോടതിയില്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ വിജിലന്‍സ്‌ പറയുന്നു. കെ.എം. ഷാജിയുടെ അനധികൃത സ്വത്ത്‌ സമ്ബാദനത്തിന് തെളിവുണ്ടെന്ന്‌ കണ്ടെത്തിയ സാഹചര്യത്തില്‍ എഫ്‌.ഐ.ആര്‍ രജിസ്‌റ്റര്‍ ചെയ്യണം എന്നാവശ്യപ്പെട്ട്‌ കോടതിയെ സമീപിച്ചിരിക്കുകയാണ് ഹര്‍ജിക്കാരന്‍.‌

തെരഞ്ഞെടുപ്പില്‍ മത്സരിക്കാനായി ഷാജി നല്‍കിയ സത്യവാങ്‌മൂലത്തിലെ വരുമാനവും ആഡംബര വീട്‌ നിര്‍മാണത്തിന്‌ ചെലവഴിച്ച തുകയും തമ്മില്‍ പൊരുത്തക്കേടുകളുണ്ടെന്നാണ് പ്രധാന ആരോപണം. അനധികൃതമായി നിര്‍മിച്ച ആഡംബര വീടിന്‌ 1.62 കോടി രൂപ വിലമതിക്കുമെന്നാണ്‌ കോര്‍പറേഷന്‍ അധികൃതരും, നാലുകോടി രൂപയെങ്കിലും വരുമെന്ന്‌ നിര്‍മാണ മേഖലയിലെ വിദഗ്‌ധരും പറയുന്നു. കെ.എം. ഷാജി ഉള്‍പ്പെടെയുള്ളവരെ വിളിച്ചുവരുത്തി ചോദ്യം ചെയ്യുകയും ചെയ്‌തിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button