Kerala NewsLatest NewsPolitics

47 ലക്ഷവും വിദേശ കറന്‍സിയും സ്വര്‍ണവും, കെ.എം. ഷാജിയെ ചോദ്യംചെയ്യാന്‍ വിജിലന്‍സ്

കോഴിക്കോട്: അനധികൃത സ്വത്ത് സമ്പാദന കേസില്‍ കെ.എം. ഷാജി എം.എല്‍.എയെ വിജിലന്‍സ് ചോദ്യംചെയ്യും. ഇത് കാണിച്ചുള്ള നോട്ടീസ് ഇന്ന് നല്‍കുമെന്നാണ് വിവരം. കഴിഞ്ഞ ദിവസം ഷാജിയുടെ കണ്ണൂരിലെയും കോഴിക്കോട്ടെയും വീടുകളില്‍ വിജിലന്‍സ് പരിശോധന നടത്തിയിരുന്നു. കണ്ണൂരിലെ വീട്ടില്‍ നിന്ന് 47 ലക്ഷം രൂപ വിജിലന്‍സ് കണ്ടെത്തിയിരുന്നു. പണത്തിന്‍റെ രേഖകള്‍ ഹാജരാക്കാന്‍ ഷാജിക്ക് സമയം അനുവദിച്ചിരിക്കുകയാണ്. പണത്തിനൊപ്പം വിദേശ കറന്‍സിയും 535 ഗ്രാം സ്വര്‍ണം, 77 രേഖകള്‍ എന്നിവ കൂടി പിടിച്ചെടുത്തിരുന്നു.

ഒ​ന്ന​ര ദി​വ​സ​ത്തി​ലേ​റെ നീ​ണ്ട പ​രി​ശോ​ധ​നയാണ് ഷാജിയുടെ വീടുകളില്‍ നടത്തിയത്. കോ​ഴി​ക്കോ​​ട്ടെ പ​രി​ശോ​ധ​ന തി​ങ്ക​ളാ​ഴ്​​ച അ​ര്‍​ധ​രാ​ത്രി​യോ​ടെ​യും ക​ണ്ണൂ​​രി​ലെ പ​രി​ശോ​ധ​ന ചൊ​വ്വാ​ഴ്​​ച ഉ​ച്ച​യോ​ടെ​യു​മാ​ണ്​ അ​വ​സാ​നി​ച്ച​ത്. ക​ണ്ണൂ​രി​ലെ വീ​ട്ടി​ല്‍ നി​ന്ന്​ രേ​ഖ​ക​ളി​ല്ലാ​ത്ത 47,35,500​ രൂ​പ, 60 ഗ്രാം ​സ്വ​ര്‍​ണാ​ഭ​ര​ണ​ങ്ങ​ള്‍ എ​ന്നി​വ​യും കോ​ഴി​ക്കോ​​ട്ടെ വീ​ട്ടി​ല്‍ നി​ന്ന്​ 475 ഗ്രാം ​സ്വ​ര്‍​ണാ​ഭ​ര​ണം, 30,000 രൂ​പ, വി​വി​ധ രാ​ജ്യ​ങ്ങ​ളു​ടെ വി​ദേ​ശ ക​റ​ന്‍​സി​ക​ള്‍, ര​ണ്ട്​ വീ​ട്ടി​ല്‍ നി​ന്നു​മാ​യി 77 രേ​ഖ​ക​ള്‍ എ​ന്നി​വ​യാ​ണ്​ വി​ജി​ല​ന്‍​സ്​ ക​സ്​​റ്റ​ഡി​യി​ലെ​ടു​ത്ത​ത്. വി​ദേ​ശ​ക​റ​ന്‍​സി​ക​ള്‍ മ​ക്ക​ളു​ടെ നാ​ണ​യ ശേ​ഖ​ര​മാ​ണെ​ന്ന്​ ഷാ​ജി അ​റി​യി​ച്ച​തോ​ടെ ഇ​ത്​ മ​ഹ​സ​റി​ല്‍ രേ​ഖ​പ്പെ​ടു​ത്തി​യ​ശേ​ഷം വി​ട്ടു​ന​ല്‍​കി.

പൊ​തു​പ്ര​വ​ര്‍​ത്ത​ക​ന്‍ അ​ഡ്വ. എം.​ആ​ര്‍. ഹ​രീ​ഷ്‌ ന​ല്‍​കി​യ ഹ​ര​ജി​യി​ല്‍ ന​ട​ത്തി​യ പ്രാ​ഥ​മി​കാ​ന്വേ​ഷ​ണ​ത്തി​ല്‍​ ഷാ​ജി അ​ന​ധി​കൃ​ത​മാ​യി 1.47 കോ​ടി രൂ​പ​യു​ടെ സ്വ​ത്ത്‌ സ​മ്ബാ​ദി​ച്ചെ​ന്ന് വി​ജി​ല​ന്‍​സ്​ ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു. വ​ര​വി​നേ​ക്കാ​ള്‍ 166 ശ​ത​മാ​നം അ​ധി​ക​വ​രു​മാ​ന​മു​ണ്ടാ​ക്കി​യെ​ന്നും 28 ത​വ​ണ ന​ട​ത്തി​യ വി​ദേ​ശ യാ​ത്ര​ക​ളി​ലെ സം​ശ​യ​ങ്ങ​ളും വി​ജി​ല​ന്‍​സ്​ കോ​ട​തി​യി​ല്‍ സ​മ​ര്‍​പ്പി​ച്ച റി​പ്പോ​ര്‍​ട്ടി​ല്‍ ചൂ​ണ്ടി​ക്കാ​ട്ടി. എം.​എ​ല്‍.​എ ആ​യ​ശേ​ഷം 2011 ജൂ​ണ്‍ ഒ​ന്ന്‌ മു​ത​ല്‍ 2020 ഒ​ക്‌​ടോ​ബ​ര്‍ 31 വ​രെ​യു​ള്ള സാ​മ്ബ​ത്തി​ക ഇ​ട​പാ​ടു​ക​ള​ട​ക്ക​മാ​ണ്​ അ​ന്ന്​ പ​രി​ശോ​ധി​ച്ച​ത്‌. ഇ​തു​പ്ര​കാ​രം 88.57 ല​ക്ഷം രൂ​പ​യാ​ണ്‌ ഷാ​ജി​യു​ടെ വ​രു​മാ​നം. ചെ​ല​വാ​ക്കി​യ​ത്‌ 32.19 ല​ക്ഷം രൂ​പ​യും. 2.03 കോ​ടി രൂ​പ​യു​ടെ സ്വ​ത്ത്‌ ഇ​ക്കാ​ല​യ​ള​വി​ല്‍ വാ​ങ്ങി‌. മൊ​ത്തം സ്വ​ത്തും ചെ​ല​വും കൂ​ട്ടി​യാ​ല്‍ 2.36 കോ​ടി രൂ​പ​യാ​കും.

വ​രു​മാ​ന​വു​മാ​യി താ​ര​ത​മ്യ​പ്പെ​ടു​ത്തുേ​മ്ബാ​ള്‍ 1.47 കോ​ടി രൂ​പ​യു​ടെ വ്യ​ത്യാ​സ​മു​ണ്ടെ​ന്നാ​യി​രു​ന്നു ക​ണ്ടെ​ത്ത​ല്‍. മാ​ത്ര​മ​ല്ല, ശ​മ്ബ​ള​മാ​യി 17.05 ല​ക്ഷ​വും ഡി.​എ​യാ​യി 19.12 ല​ക്ഷ​വു​മ​ട​ക്കം 36.17ല​ക്ഷം രൂ​പ സ​ര്‍​ക്കാ​റി​ല്‍​നി​ന്ന്‌ കൈ​പ്പ​റ്റി​യ​താ​യും കോ​ഴി​ക്കോ​​ട്ട്​ ഭാ​ര്യ​യു​ടെ പേ​രി​ലു​ള്ള വീ​ടി​ന് 1.62 കോ​ടി രൂ​പ ചെ​ല​വാ​യെ​ന്നും മ​റ്റു വ​രു​മാ​ന​മു​ണ്ടെ​ന്ന വാ​ദ​ത്തി​ന് തെ​ളി​വി​ല്ലെ​ന്നും വ്യ​ക്​​ത​മാ​യ​തോ​ടെ​യാ​ണ്​ കേ​െ​സ​ടു​ത്ത​തും വി​ജി​ല​ന്‍​സ്​ സ്​​പെ​ഷ​ല്‍ സെ​ല്‍ എ​സ്.​പി എ​സ്. ശ​ശി​ധ​ര​‍െന്‍റ നേ​തൃ​ത്വ​ത്തി​ല്‍ വീ​ടു​ക​ളി​ല​ട​ക്കം പ​രി​ശോ​ധ​ന ന​ട​ന്ന​തും.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button