EducationKerala NewsLatest NewsNews

സംസ്ഥാനത്തെ 872 വിദ്യാര്‍ത്ഥികള്‍ ഒഴികെ 41.2 ലക്ഷം കുട്ടികള്‍ക്ക് ഓണ്‍ലൈന്‍ പഠന സൗകര്യങ്ങൾ ഒരുക്കിയാതായി സർക്കാർ ഹൈക്കോടതിയിൽ.

സംസ്ഥാനത്തെ 872 വിദ്യാര്‍ത്ഥികള്‍ ഒഴികെ 41.2 ലക്ഷം കുട്ടികള്‍ക്ക് ഓണ്‍ലൈന്‍ പഠന സൗകര്യങ്ങൾ ഒരുക്കി നൽകിയിട്ടുണ്ടെന്നു സംസ്ഥാന സർക്കാർ ഹൈക്കോടതിയിൽ. സംസ്ഥാനത്ത് വിക്‌ടേഴ്സ് ചാനല്‍ വഴിയുള്ള ഓണ്‍ലൈന്‍ ക്ലാസുകള്‍ പൂര്‍ണസജ്ജമെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. 41.2 ലക്ഷം കുട്ടികള്‍ക്ക് ഓണ്‍ലൈന്‍ ക്ലാസുകളില്‍ പങ്കെടുക്കുന്നതിനുള്ള സജ്ജീകരണങ്ങള്‍ ഒരുക്കിയിട്ടുണ്ട്. വിദ്യാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ ക്ലാസിനുള്ള സൗകര്യം ഉണ്ടെന്ന് ഉറപ്പാക്കാന്‍ പ്രധാന അദ്ധ്യാപകര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുള്ളതായും സര്‍ക്കാര്‍ ഹൈക്കോടതിയില്‍ വ്യക്തമാക്കുകയുണ്ടായി.

872 വിദ്യാര്‍ത്ഥികള്‍ക്ക് മാത്രമേ നിലവില്‍ ക്ലാസുകളില്‍ പങ്കെടുക്കുന്നതിന് സൗകര്യം ഇല്ലാതുള്ളൂ. ഇതില്‍ ഭൂരിഭാഗവും വിദൂര ആദിവാസി മേഖലകളില്‍ നിന്നുള്ള കുട്ടികളാണെന്നും, ഇവര്‍ക്ക് ആവശ്യമായ സൗകര്യങ്ങള്‍ എത്തിക്കാന്‍ ശ്രമം തുടർന്നുവരുകയാണെന്നും, ഇവര്‍ക്ക് ഓണ്‍ലൈന്‍ ക്ലാസുകള്‍ റെക്കോര്‍ഡ് ചെയ്ത് എത്തിക്കുമെന്നും സര്‍ക്കാര്‍ കോടതിയെ ബോദ്ധ്യപ്പെടുത്തുകയായിരുന്നു.
ജൂണ്‍ ഒന്നിന് ക്ലാസ് തുടങ്ങിയെങ്കിലും എല്ലാ കുട്ടികള്‍ക്കും ഓണ്‍ലൈന്‍ സൗകര്യമില്ലാതിരുന്നതിനാല്‍ ക്ലാസുകളുടെ പുനഃസംപ്രേക്ഷണമായിരുന്നു ആദ്യ ആഴ്ചകളില്‍ നടന്നത്. രണ്ടാംഘട്ട ഓണ്‍ലൈന്‍ ക്ലാസുകള്‍ കഴിഞ്ഞ ജൂണ്‍ 15നാണ് വിക്ടേഴ്സ് ചാനലില്‍ ആരംഭിച്ചത്. ഉറുദു, അറബി, സംസ്കൃതം, ക്ലാസുകള്‍ കൂടി രണ്ടാം ഘട്ടത്തില്‍ ആരംഭിച്ചിട്ടുണ്ട്. രാവിലെ എട്ടര മുതല്‍ വൈകിട്ട് അഞ്ചരവരെയാണ് ക്ലാസുകള്‍ നടക്കുക. കൊവിഡ് വൈറസ് പടരുന്നതിന്റെ പശ്ചാത്തലത്തില്‍ സ്കൂളുകള്‍ തുറക്കാന്‍ സാധിക്കാത്ത സാഹചര്യത്തിലാണ് സംസ്ഥാനത്ത് ഓണ്‍ലൈന്‍ ക്ലാസുകള്‍ ആരംഭിച്ചതെന്നും, സർക്കാർ കോടതിയെ അറിയിക്കുകയുണ്ടായി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button