Latest NewsNewsPoliticsTamizh nadu

വിജയ് മനഃപൂർവം സമയം വൈകി എത്തി , എല്ലാ പരിധികളും ലംഘിച്ചു ;എഫ്ഐആറിൽ ഗുരുതര പരാമർശങ്ങൾ

സംഭവദിവസം രാത്രി ഒൻപതോടെ റജിസ്റ്റർ ചെയ്ത എഫ്ഐആറിലാണ് വിജയ്ക്കെതിരായ പരാമർശങ്ങളുള്ളത്.

കരൂർ:  41 പേരുടെ മരണത്തിന് ഇരയാക്കിയ കരൂർ ദുരന്തത്തിന് പിന്നാലെ പൊലീസ് തയ്യാറാക്കിയ എഫ്ഐആറിൽ തമിഴക വെട്രി കഴകം (ടിവികെ) അധ്യക്ഷൻ വിജയ്ക്കെതിരെ ഗുരുതര പരാമർശങ്ങൾ. സംഭവദിവസം രാത്രി ഒൻപതോടെ റജിസ്റ്റർ ചെയ്ത എഫ്ഐആറിലാണ് വിജയ്ക്കെതിരായ പരാമർശങ്ങളുള്ളത്. നിശ്ചിത സമരപരിധി നിർണയിച്ചാണ് വിജയ്ക്ക് റോഡ്ഷോയ്ക്കുള്ള അനുമതി നൽകിയതെന്നും എന്നാൽ വിജയ് എല്ലാ പരിധികളും ലംഘിച്ച് അനുമതിയില്ലാതെ റോഡ് ഷോ അടക്കം നടത്തിയെന്നും എഫ്ഐആറിൽ പറയുന്നു.

നാലു മണിക്കൂർ വൈകിയാണ് വിജയ് കരൂരിലെ യോഗസ്ഥലത്തേക്ക് എത്തിയത്. ആളുകൾ അനിയന്ത്രിമായി എത്തുകയാണെന്നും അതിനാൽ മറ്റിടങ്ങളിൽ ഇറങ്ങുകയോ സ്വീകരണം ഏറ്റുവാങ്ങുകയോ ചെയ്യരുതെന്നും ടിവികെ സംസ്ഥാന ഭാരവാഹികൾക്ക് പൊലീസ് മുന്നറിയിപ്പ് നൽകിയിരുന്നു.

എന്നാൽ അത് അവഗണിക്കുകയാണ് അവർ ചെയ്തെന്നും എഫ്ഐആറിൽ പറയുന്നു. വിജയ് മനഃപൂർവം സമയം വൈകി എത്തിയതാണെന്നും പൊലീസ് ചൂണ്ടിക്കാട്ടുന്നു. ജനക്കൂട്ടത്തെ ആകർഷിക്കാനും പാർട്ടിയുടെ ശക്തിപ്രകടനത്തിനുമായാണ് വിജയ് അനുമതിയില്ലാതെ റോഡ് ഷോ നടത്തിയതും പലയിടങ്ങളിലും ഇറങ്ങി സ്വീകരണം ഏറ്റുവാങ്ങിയതെന്നും എഫ്ഐആറിൽ പറയുന്നുണ്ട്.

എഫ്ഐആറിൽ ഗുരുതര പരാമർശങ്ങൾ ഉണ്ടെങ്കിലും ഇതുവരെ കേസ് റജിസ്റ്റർ ചെയ്തിട്ടില്ല. വിജയ്ക്കെതിരെ സൂക്ഷിച്ചുമാത്രം നീങ്ങിയാൽ മതിയെന്നാണ് ഡിഎംകെയുടെ തീരുമാനം. ടിവികെ റാലിയിലുണ്ടായത് ‘വലിയ ദുരന്ത’മാണെന്നു വിശേഷിപ്പിച്ച തമിഴ്നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ സമൂഹമാധ്യമങ്ങൾ വഴി അപവാദ– വ്യാജ പ്രചരണങ്ങൾ നടത്തരുതെന്നും മുന്നറിയിപ്പ് നൽകി. അപകടത്തിൽ പരുക്കേറ്റവർക്ക് എല്ലാ വൈദ്യസഹായവും ലഭ്യമാക്കുമെന്നും അദ്ദേഹം ഉറപ്പു നൽകി.

Vijay deliberately arrived late, violating all limits, serious remarks in the FIR

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button