Latest NewsNationalNewsUncategorized
ഇന്ധനവില വർധനവിൽ പ്രതിഷേധം; നടൻ വിജയ് വോട്ടു ചെയ്യാൻ സൈക്കിളിലെത്തി

ചെന്നൈ: തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാൻ നടൻ വിജയ് വന്നത് സൈക്കിളിൽ. ഇന്ധനവിലയിൽ പ്രതിഷേധിച്ചാണ് നടന്റെ നീക്കം.
ചെന്നൈയിലെ നീലാങ്കരൈയിലുള്ള ബൂത്തിലാണ് വിജയ് വോട്ട് ചെയ്യാനെത്തിയത്. ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയാണ്.
താരത്തെ കണ്ടതോടെ ആരാധകരുടെ നിയന്ത്രണം വിട്ടു. ഒടുവിൽ ലാത്തി ഉപയോഗിച്ചാണ് പോലീസ് ജനക്കൂട്ടത്തെ നിയന്ത്രിച്ചത്.